പാ​റ​മ​ട​യി​ൽ ജോ​ലി​ക്കി​ടെ കാ​ൽ വ​ഴു​തി​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Wednesday, June 23, 2021 9:47 PM IST
കോ​ത​മം​ഗ​ലം: പാ​റ​മ​ട​യി​ൽ ജോ​ലി​ക്കി​ടെ കാ​ൽ വ​ഴു​തി വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. കു​ള​ങ്ങാ​ട്ടു​കു​ഴി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വ​ടാ​ട്ടു​പാ​റ കു​ന്പ​യ്ക്ക​ൽ കെ.​പി. ബി​ജു (48) ആ​ണ് മ​രി​ച്ച​ത്. പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​പ്പാ​റ​യ്ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പാ​റ​മ​ട​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ്ഫോ​ട​നം ന​ട​ത്തി​യ ഭാ​ഗ​ത്തു​നി​ന്ന് ക​ല്ലു​ക​ൾ മാ​റ്റു​ന്ന​തി​നി​ടെ ഉ​യ​ര​ത്തി​ൽ​നി​ന്ന് കാ​ൽ​വ​ഴു​തി താ​ഴെ വീ​ഴ​വെ സു​ര​ക്ഷാ ബെ​ൽ​റ്റി​ൽ തൂ​ങ്ങി​യെ​ങ്കി​ലും ക​ഴു​ത്ത് പാ​റ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പാ​റ​മ​ട ന​ട​ത്തി​പ്പു​കാ​ർ പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന വി​വ​രം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും ത​ഹ​സി​ൽ​ദാ​രും പാ​റ​മ​ട​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ്യ​ത​ദേ​ഹം കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: അ​ശ്വ​തി, ബി​ദു​മോ​ൻ.