മെ​ട്രൊ ജം​ഗ്ഷൻ: മാറ്റത്തിന് ഒ​രു​ങ്ങി പേ​ട്ട ജം​ഗ്ഷ​ൻ
Sunday, July 25, 2021 11:48 PM IST
തൃ​പ്പൂ​ണി​ത്തു​റ : തൃ​പ്പൂ​ണി​ത്തു​റ എ​റ​ണാ​കു​ളം റോ​ഡി​ലെ വൈ​റ്റി​ല ക​ഴി​ഞ്ഞാ​ൽ പ്ര​ധാ​ന ജം​ഗ്ഷ​നാ​യ പേ​ട്ട​യു​ടെ മു​ഖഛാ​യ മാ​റ്റാ​ൻ കൊ​ച്ചി മെ​ട്രൊ രൂ​പ​രേ​ഖ ത​യാ​റാ​ക്കി.
കൊ​ച്ചി മെ​ട്രൊ സ്റ്റേ​ഷ​ൻ വ​ന്ന​തോ​ടെ തി​ര​ക്ക് കൂ​ടി​യ ജം​ഗ്ഷ​നി​ൽ വ​ള​രെ വി​പു​ല​മാ​യ പ​ദ്ധ​തി​യാ​ണ് മെ​ട്രൊ​യും ട്രാ​ഫി​ക് വി​ഭാ​ഗ​വും വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. റൗ​ണ്ട് എ​ബൗ​ട്ട് സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ബ​സ് സ്റ്റോ​പ്പു​ക​ളും ഓ​ട്ടോ സ്റ്റാ​ൻ​ഡും മെ​ട്രൊ സ്റ്റേ​ഷ​ന​ടു​ത്താ​യി മാ​റ്റി സ്ഥാ​പി​ക്കും.
ബ​സ്‌​സ്റ്റോ​പ്പി​നു പി​റ​കി​ലു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റ് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് എ​ന്നി​വ മാ​റ്റി ആ​ധു​നി​ക രീ​തി​യി​ൽ റൗ​ണ്ട് എ​ബൗ​ട്ടി​നു​ള്ളി​ൽ സ്ഥാ​പി​ക്കും. പി.​ടി. തോ​മ​സ് എംഎ​ൽഎ, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ മേ​ഴ്സി ടീ​ച്ച​ർ, ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷെ​ൽ​ബി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.