കാ​ര്‍ യാ​ത്രി​ക​രെ ടോ​ള്‍​പ്ലാ​സ​യി​ല്‍ ത​ട​ഞ്ഞു​വ​ച്ച​തി​ന് നോ​ട്ടീ​സ്
Thursday, September 23, 2021 11:36 PM IST
കൊ​ച്ചി: മ​തി​യാ​യ തു​ക ഫാ​സ്റ്റ് ടാ​ഗി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ട്ടും കാ​ര്‍ യാ​ത്രി​ക​നെ​യും കു​ടും​ബ​ത്തെ​യും കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യി​ല്‍ ത​ട​ഞ്ഞു​വ​ച്ച് അ​പ​മാ​നി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കാ​ന്‍ ഉ​ത്ത​ര​വ്. പൂ​ണി​ത്തു​റ ശ​ങ്ക​ര്‍​നി​വാ​സി​ല്‍ അ​ഡ്വ. എ​സ്. റ​സ​ല്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ൽ ജി​ല്ലാ ഉ​പ​ഭോ​ക്തൃ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.
പ​രാ​തി​ക്കാ​ര​ന്‍റെ വാ​ല​റ്റി​ല്‍ 315 രൂ​പ 90 പൈ​സ ബാ​ല​ന്‍​സ് ഉ​ണ്ടാ​യി​രു​ന്നി​ട്ടും മ​തി​യാ​യ തു​ക ഇ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പ​ത്തു മി​നി​റ്റോ​ളം കാ​ര്‍ ടോ​ള്‍ പ്ലാ​സ​യി​ല്‍ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ജ​ന​മ​ധ്യ​ത്തി​ല്‍ വ​ച്ച് അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നു​മാ​ണ് പ​രാ​തി. പ​ണം മു​ന്‍​കൂ​റാ​യി ന​ല്‍​കി​യ രേ​ഖ​ക​ള്‍ കാ​ണി​ച്ചി​ട്ടും വാ​ഹ​നം ക​ട​ത്തി​വി​ട്ടി​ല്ല. ഇ​ര​ട്ടി​ത്തു​ക നി​യ​മ​വി​രു​ദ്ധ​മാ​യി ഈ​ടാ​ക്കി​യ​ശേ​ഷ​മാ​ണ് കാ​ര്‍ ക​ട​ത്തി​വി​ട്ട​തെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ക്കു​ന്നു. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യെ കൂ​ടാ​തെ, എം​ഡി കൊ​ച്ചി അ​രൂ​ര്‍ ടോ​ള്‍ വെ​യ്‌​സ്, കു​മ്പ​ളം ടോ​ള്‍ പ്‌​ളാ​സ മാ​നേ​ജ​ര്‍ എ​ന്നി​വ​ര്‍ ഒ​ക്ടോ​ബ​ര്‍ 28ന് ​ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്.