ഡോ​ക്ട​ര്‍ പ​രീ​ക്ഷ​ണം വീണ്ടും
Friday, May 6, 2022 12:32 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര മ​ണ്ഡ​ലം പി​ടി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് ഇ​ക്കു​റി​യും ക​ള​ത്തി​ലി​റ​ക്കു​ന്ന​ത് ഡോ​ക്ട​റെ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​ടി. തോ​മ​സി​നെ​തി​രെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റി​ലെ ഡോ. ​ജെ. ജേ​ക്ക​ബാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​ടി​യു​ടെ ഭാ​ര്യ​യെ നേ​രി​ടു​ന്ന​ത് എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​ജോ ജോ​സ​ഫ്.

റി​ട്ട. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രാ​യ ക​ള​പ്പു​ര​യ്ക്ക​ല്‍ കെ.​വി. ജോ​സ​ഫ്-​എം.​ടി. ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി 1978 ഒ​ക്ടോ​ബ​ര്‍ 30ന് ​ച​ങ്ങ​നാ​ശേ​രി​യി​ൽ ജ​ന​നം. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജി​ല്‍​നി​ന്ന് പ്രീ​ഡി​ഗ്രി​യും കോ​ട്ട​യം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് എം​ബി​ബി​എ​സും ഒ​ഡീ​ഷ​യി​ലെ എ​സ്‌​സി​ബി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് ജ​ന​റ​ല്‍ മെ​ഡി​സി​നി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. ഡ​ല്‍​ഹി ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ (എ​യിം​സ്) നി​ന്നു കാ​ര്‍​ഡി​യോ​ള​ജി​യി​ല്‍ ഡി​എം ക​ര​സ്ഥ​മാ​ക്കി. 2012 മു​ത​ല്‍ എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​നാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​ത്തി​നൊ​പ്പം നി​ര​വ​ധി ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശസ്ത്ര​ക്രി​യ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മാ​റ്റി​വ​ച്ച ഹൃ​ദ​യ​ങ്ങ​ളി​ലെ ബ​യോ​പ്‌​സി പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ത്യ​യി​ല്‍​ത്ത​ന്നെ ഏ​റ്റ​വു​മ​ധി​കം അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രി​ല്‍ ഒ​രാ​ളാ​യ ഡോ. ​ജോ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലും സ​ജീ​വ​നാ​ണ്. പ്രോ​ഗ്ര​സീ​വ് ഡോ​ക്ടോ​ഴ്‌​സ് ഫോ​റ​ത്തി​ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കി വ​രു​ന്നു. എ​ന്‍​ജി​ഒ ഹാ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​യും സം​സ്ഥാ​ന​ത്തെ വി​വി​ധ കാ​ര്‍​ഡി​യോ​ള​ജി സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​യു​മാ​ണ്. ഹൃ​ദ്രോ​ഗ ശാ​സ്ത്ര​ത്തി​ല്‍ നിരവധി ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഹൃ​ദ​യ​പൂ​ര്‍​വം ഡോ​ക്ട​ര്‍ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ര​ച​യി​താ​വാ​ണ്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും സ​ജീ​വം. ഭാ​ര്യ ഡോ. ​ദ​യ പാ​സ്‌​ക​ല്‍ തൃ​ശൂ​ര്‍ ഗ​വ. മാ​ന​സി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റാ​ണ്. ജ​വാ​ന്‍ ലി​സ് ജോ (​പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി, ക​ള​മ​ശേ​രി രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ള്‍), ജി​യ​ന്ന (ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി).