വീടിനു മുകളിൽ തെ​ങ്ങു​വീ​ണു നാ​ശ​ന​ഷ്ടം
Friday, May 6, 2022 12:35 AM IST
മൂ​വാ​റ്റു​പു​ഴ: വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങു​വീ​ണ് നാ​ശ​ന​ഷ്ടം. മേ​ക്ക​ട​ന്പ് നി​ര​പ്പേ​ൽ ദീ​പ്തി ദീ​പു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് അ​യ​ൽ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങ് മ​റി​ഞ്ഞു​വീ​ണ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു പി​ന്നി​ലെ ഓ​ടും, ഷീ​റ്റു മേ​ഞ്ഞ​തും ത​ക​ർ​ന്നു. സോ​ളാ​ർ വാ​ട്ട​ർ ഹീ​റ്റ​റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.