ബൈ​ക്ക് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ
Monday, May 23, 2022 10:41 PM IST
പെ​രു​ന്പാ​വൂ​ർ: പോ​ഞ്ഞാ​ശേ​രി​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴ​ക്കേ ഐ​മു​റി വാ​ഴ​പ്പി​ള്ളി രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ അ​രു​ണ്‍ രാ​ധാ​കൃ​ഷ്ണ​ൻ (24) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ നി​ന്നു തെ​ക്കേ വാ​ഴ​ക്കു​ള​ത്തെ അ​മ്മ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​മ്മ വീ​ടി​നു സ​മീ​പ​ത്തെ ക​ന്പ​നി​യി​ലാ​ണ് അ​രു​ണ്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഇ​തു​വ​ഴി പോ​യ​വ​രാ​ണ് ക​നാ​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്കും സ​മീ​പ​ത്താ​യി അ​രു​ണി​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ട​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: ബി​ന്ദു. സ​ഹോ​ദ​ര​ൻ: അ​ശ്വി​ൻ.