ഇലഞ്ഞി: സെന്റ് പീറ്റേഴ്സ് ആന്‍ഡ് പോൾസ് ഫൊറോന പള്ളിയിൽ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ആരംഭിച്ചു. ഇന്ന് രാവിലെ 5.30ന് കുർബാന, ഏഴിന് ആഘോഷമായ കുർബാന, നൊവേന, വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. കുര്യൻ മുക്കാകുഴിയിൽ, പ്രദക്ഷിണം. സമാപന ദിനമായ നാളെ രാവിലെ 5.30ന് കുർബാന, ഏഴിന് ആഘോഷമായ കുർബാന, 10ന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ പിതാവിന് സ്വീകരണം, തിരുനാൾ കുർബാന, സന്ദേശം, ലദീഞ്ഞ് - മാർ പീറ്റർ കൊച്ചുപുരക്കൽ, സഹകാർമ്മികർ: ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ, ഫാ. ജോർജ് വടയാറ്റുകുഴി, പത്രോസ് പൗലോസ് നാമധാരി സംഗമം, പ്രദക്ഷിണം, സമാപനാശീർവാദം.
കെഎസ്ആർടിസി സ്റ്റേഷൻ
മാസ്റ്ററെ ഉപരോധിച്ചു
കൂത്താട്ടുകുളം: ജീവനക്കാരുടെ മെയ് മാസത്തെ ശന്പള വിതരണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിഇഎ കൂത്താട്ടുകുളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം കെഎസ്ആർടിഇഎ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി പ്രശാന്ത് വേലിക്കകം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിനു ജോണ്‍ അധ്യക്ഷത വഹിച്ചു. സി. ജയകുമാർ, വി.ജെ. എൽദോസ്, വി.എ. അജി, കെ.എസ്. ഷിബു മോൻ എന്നിവർ പങ്കെടുത്തു.