ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് തെ​റി​ച്ചു​വീ​ണ​യാ​ൾ ടോ​റ​സ് ക​യ​റി മ​രി​ച്ചു
Saturday, April 20, 2024 10:20 PM IST
ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ക​ന്പ​നി​പ്പ​ടി മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തെ​റി​ച്ചു​വീ​ണ യു​വാ​വ് ടോ​റ​സ് ക​യ​റി മ​രി​ച്ചു. കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല സ്വ​ദേ​ശി​യാ​യ ഹാ​രി​സ് ഷെ​മീ​ർ (24) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം തെ​റ്റി വ​ന്ന് ഇ​ടി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ യു​വാ​വ് പാ​ല​പ്പ​ശേ​രി സ്വ​ദേ​ശി​യും ലാ​സ ഐ​സ്ക്രീം ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​ര​നു​മാ​ണ്. മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ലു​വ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ഹാ​രീ​സി​ന്‍റെ വാ​ഹ​ന​ത്തി​ലേ​ക്ക് ര​ണ്ടാ​മ​ത്തെ ഇ​രു​ച​ക്ര വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഹാ​രി​സ് വാ​ഹ​ന​ത്തി​ൽ​നി​ന്ന് തെ​റി​ച്ചു റോ​ഡി​ലേ​ക്ക് വീ​ണു. ഈ ​സ​മ​യ​ത്തെ​ത്തി​യ ടോ​റ​സ് എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ച്ച ഹാ​രി​സി​നെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. യു​വാ​വ് വാ​ഴ​ക്കാ​ല​യി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. വാ​ഴ​ക്കാ​ല​യി​ലെ ത​ന്നെ ഫ്ലാ​റ്റി​ലാ​ണ് താ​മ​സം.