മ​ട്ടാ​ഞ്ചേ​രി​യി​ലും വ​ട​ക്കേ​ക്ക​ര​യി​ലു​മാ​യി ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍
Sunday, April 21, 2024 4:28 AM IST
കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ലും വ​ട​ക്കേ​ക്ക​രി​യി​ലു​മാ​യി​രു​ന്നു എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ പ​ര്യ​ട​നം. രാ​വി​ലെ പെ​രു​മ്പ​ട​പ്പി​ല്‍ ന​ട​ത്തി​യ പ്ര​ഭാ​ത സ​വാ​രി​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചേ​ര്‍​ന്നു. വൈ​കി​ട്ട് വ​ട​ക്കേ​ക്ക​ര മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു വാ​ഹ​ന പ​ര്യ​ട​നം.

ഇ​ള​ന്തി​ക്ക​ര​യി​ല്‍ പ​ര്യ​ട​നം എ​ന്‍​ഡി​എ ജി​ല്ലാ സ​ഹ ക​ണ്‍​വീ​ന​ര്‍ എ​ന്‍.​പി. ശ​ങ്ക​ര​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ള​ന്തി​ക്ക​ര​യി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം പു​ത്ത​ന്‍​വേ​ലി​ക്ക​ര, പ​ല്ലാം തു​രു​ത്ത്, മു​ന​മ്പം ക​വ​ല, അ​ണ്ടി​പ്പി​ള്ളി​ക്കാ​വ്, മൂ​ത്ത​കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം പ​ര്യ​ട​നം ലേ​ബ​ര്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു.