അപായച്ച​ങ്ങ​ല വ​ലി​ച്ചു; റെയിൽവേ ക്രോസിൽ വാഹനങ്ങൾ കുരുങ്ങി
Monday, April 22, 2024 4:37 AM IST
മ​ര​ട്: യാ​ത്ര​ക്കാ​ര​ൻ അ​പാ​യച്ച​ങ്ങ​ല വ​ലി​ച്ച​തി​നെ​തു​ട​ർ​ന്ന് നി​ർ​ത്തി​യ ട്രെ​യി​ൻ റെ​യി​ൽ​വേ ഗേ​റ്റി​ന് കു​റു​കെ കി​ട​ന്ന​ത് 40 മി​നി​റ്റോ​ളം വാഹന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി. തി​രു​നെ​ട്ടൂ​ർ ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 8.10നാ​യി​രു​ന്നു സം​ഭ​വം.

തി​രു​നെ​ൽ​വേ​ലി-​ബി​ലാ​സ്പൂ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് നി​ർ​ത്തി​യി​ട്ട​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി ട്രെ​യി​ൻ നി​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. സ​മീ​പ​വാ​സി​ക​ളും ഓ​ടി​ക്കൂ​ടി. എ​ൻ​ജി​ൻ ഭാ​ഗം തി​രു​നെ​ട്ടൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന് വ​ട​ക്ക് ഭാ​ഗ​ത്താ​യും പി​ൻ​ഭാ​ഗം കു​മ്പ​ളം പാ​ല​ത്തി​ന​ടു​ത്ത് ത​ര​ക​ത്തി​പ​റ​മ്പ് ഭാ​ഗ​ത്തു​മാ​യാ​ണ് നി​ന്ന​ത്.