മാ​ർ ബ​സേ​ലി​യോ​സിൽ സെ​മി​നാ​ർ
Tuesday, April 23, 2024 6:41 AM IST
മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം മാ​ർ ബ​സേ​ലി​യോ​സ് ന​ഴ്സിം​ഗ് കോ​ള​ജ്, പെ​രി​ങ്ങ​ഴ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി യി​ലെ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി, കെ​സി​വൈ​എം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​റും ശി​ല്പ​ശാ​ല​യും ന​ട​ത്തി.

ന​ഴ്സിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​രു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ’ഹൃ​ദ​യ​സ്തം​ഭ​ന​വും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. ന​ഴ്സിം​ഗ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ദി​വ്യ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, വി​ൻ​സ​ന്‍റ് ഡി ​പോ​ൾ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലി​ജു ജോ​സ​ഫ് ചേ​റ്റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.