മ​മ്മൂ​ട്ടി​യെ സ​ന്ദ​ര്‍​ശി​ച്ച് ഹൈ​ബി​യും ഷൈ​നും
Tuesday, April 23, 2024 6:41 AM IST
കൊ​ച്ചി: ന​ട​ൻ മ​മ്മു​ട്ടി​യെ സ​ന്ദ​ർ​ശി​ച്ച് എ​റ​ണാ​കു​ളം ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഹൈ​ബി ഈ​ഡ​ന്‍റെ​യും കെ.​ജെ. ഷൈ​നി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം. രാ​വി​ലെ ത​ന്നെ ന​ട​ന്‍ മ​മ്മൂ​ട്ടി​യെ വീ​ട്ടി​ലെ​ത്തി ക​ണ്ട ശേ​ഷ​മാ​ണ് ഹൈ​ബി ഈ​ഡ​ന്‍ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്.

ര​മേ​ശ് പി​ഷാ​ര​ടി​യും മ​മ്മൂ​ട്ടി​യു​ടെ വ​സ​തി​യി​ലു​ണ്ടാ​യി​രു​ന്നു. വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍​ന്നാ​ണ് മ​മ്മൂ​ട്ടി ഹൈ​ബി​യെ യാ​ത്ര​യാ​ക്കി​യ​ത്. ഇ​ട​തു സ്ഥാ​നാ​ർ​ഥി കെ.​ജെ. ഷൈ​ൻ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു മ​മ്മു​ട്ടി​യെ കാ​ണാ​നെ​ത്തി​യ​ത്.

രാ​വി​ലെ തേ​വ​ര ഫെ​റി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച തു​റ​ന്ന വാ​ഹ​ന​ത്തി​ലെ പ​ര്യ​ട​ന​ത്തി​ന് നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ക​മ്പ​ടി​യേ​കി. തേ​വ​ര, ര​വി​പു​രം മേ​ഖ​ല​ക​ളി​ലെ മു​പ്പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യ​ശേ​ഷം ഉ​ച്ച​വ​രെ​യു​ള്ള പ്ര​ചാ​ര​ണം എ​റ​ണാ​കു​ളം സൗ​ത്തി​ല്‍ സ​മാ​പി​ച്ചു.

ഉ​ച്ച​യ്ക്ക് ശേ​ഷം മ​നോ​ര​മ ജം​ഗ്ഷ​നി​ല്‍ നി​ന്ന് പ​ര്യ​ട​നം പു​നഃ​രാ​രം​ഭി​ച്ചു. പു​ല്ലേ​പ്പ​ടി​യി​ലും ക​തൃ​ക്ക​ട​വി​ലു​മെ​ല്ലാം വാ​ദ്യ മേ​ള​ങ്ങ​ളോ​ടെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ നാ​ട്ടു​കാ​ര്‍ സ്വീ​ക​രി​ച്ച​ത്. പ​ത്മ ജം​ഗ്ഷ​നി​ലും നോ​ര്‍​ത്ത് ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ലു​മെ​ല്ലാം ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള​ട​ക്കം ഹൈ​ബി ഈ​ഡ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചെ​ത്തി. ക​തൃ​ക്ക​ട​വി​ല്‍ സ്വീ​ക​ര​ണ യോ​ഗ​ത്തോ​ടെ ഇ​ന്ന​ലെ​ത്തെ പ്ര​ചാ​ര​ണം സ​മാ​പി​ച്ചു.
പ​റ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ താ​മ​ര​വ​ള​വി​ല്‍ ഒ​രു​ക്കി​യ സ്‌​നേ​ഹ​ക്കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കെ​ടു​ത്തു കൊ​ണ്ടാ​യി​രു​ന്നു കെ.​ജെ. ഷൈ​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​ന പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ജ​ന്മ​നാ​ടാ​യ ഗോ​ത്തു​രു​ത്തി​ല്‍ എ​ത്തി​യ ഷൈ​നി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണ​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നോ​ര്‍​ത്ത് പ​റ​വൂ​രി​ലെ ഡോ​ണ്‍​ബോ​സ്‌​കോ ഹോ​സ്പി​റ്റ​ല്‍, എ​സ്എ​ന്‍​ഡി​പി യോ​ഗം യൂ​ണി​യ​ന്‍ എ​ന്നി​വി​ട​ങ്ങ​ളും സ​ന്ദ​ര്‍​ശി​ച്ചു. ഉ​ച്ച​യ്ക്ക് ന​ട​ന്‍ മ​മ്മൂ​ട്ടി​യെ ക​ട​വ​ന്ത്ര​യി​ലെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ൾ വി​ജ​യാ​ശം​സ​ക​ളും പി​ന്തു​ണ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
വൈ​കി​ട്ട് ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി വോ​ട്ട​ര്‍​മാ​രു​ടെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി. ക​ണ്ട​നാ​ട്, കോ​താ​ട് കാ​ഞ്ഞി​ര​ക്കാ​ട് ജെ​ട്ടി, കോ​രാ​മ്പാ​ടം, മൂ​ല​മ്പി​ള്ളി ഫ്ര​ണ്ട്‌​സ് ക്ല​ബ്ബി​ന് സ​മീ​പം, മൂ​ല​മ്പി​ള്ളി സൗ​ത്ത്, പി​ഴ​ല പ​ള്ളി, ക​ട​മ​കു​ടി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​വേ​ശ ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.