ചി​ത്രം വ​ര​ച്ചും പാ​ട്ടു​പാ​ടി​യും വോ​ട്ടു​തേ​ടി
Tuesday, April 23, 2024 6:41 AM IST
അ​ങ്ക​മാ​ലി: കെ​പി​സി​സി വി​ചാ​ര്‍ വി​ഭാ​ഗ് അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ബെ​ന്നി ബെ​ഹ​നാ​ന് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് അ​ങ്ക​മാ​ലി​യി​ല്‍ ന​ട​ത്തി​യ ‘പാ​ട്ടും വ​ര​യും' പ​രി​പാ​ടി വോ​ട്ട​ര്‍​മാ​രി​ല്‍ കൗ​തു​ക​മു​ണ​ര്‍​ത്തി. നാ​ട​ന്‍ പാ​ട്ടി​ന്‍റെ കൂ​ടെ വോ​ട്ട​ര്‍​മാ​രു​ടെ ചി​ത്രം ക്യാ​രി​ക്കേ​ച്ച​ര്‍ രൂ​പ​ത്തി​ല്‍ വ​ര​ച്ച് കൊ​ടു​ത്തു​കൊ​ണ്ടാ​ണ് ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക്കാ​യ് കെ​പി​സി​സി വി​ചാ​ര്‍ വി​ഭാ​ഗ് അ​ങ്ക​മാ​ലി​യി​ല്‍ വോ​ട്ട് തേ​ടി​യ​ത്.

പ്ര​ചാ​ര​ണ​ത്തി​ലെ വ്യ​ത്യ​സ്ത​ത കൂ​ടു​ത​ല്‍ ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​നാ​ണ് ഇ​ത്ത​രം ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്നു സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. കെ​പി​സി​സി വി​ചാ​ര്‍ വി​ഭാ​ഗ് അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ജോ​ബി​ന്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ടി.​എം. വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 40ല്‍ ​അ​ധി​കം ചി​ത്ര​ങ്ങ​ളാ​ണ് ആ​ര്‍​ട്ടി​സ്റ്റു​മാ​രാ​യ കെ.​ആ​ര്‍.​സു​ബ്ര​നും, ജോ​ണ്‍​സ​ന്‍ വീ​ന​സും വ​ര​ച്ച​ത്.