ഇ​ട​പ്പ​ള്ളി പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ് നാ​ളെ
Wednesday, April 24, 2024 4:50 AM IST
കൊ​ച്ചി: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ നാ​ളെ കൊ​ടി​യേ​റും. മേ​യ് മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​ണു പ്ര​ധാ​ന തി​രു​നാ​ള്‍. നാ​ളെ വൈ​കു​ന്നേ​രം 5.30 നു ​വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ട​ത്തും​പ​ടി കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ക്കും.

പ​ര​മ്പ​രാ​ഗ​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണു കൊ​ടി​യേ​റ്റ് ന​ട​ക്കു​ക. തു​ട​ര്‍​ന്നു ദി​വ്യ​ബ​ലി. മേ​യ് ഒ​ന്നി​നു വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കു വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ള്ളി​യി​ല്‍ നി​ന്നു പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും.

തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, ദി​വ്യ​ബ​ലി. ര​ണ്ടി​ന് രാ​വി​ലെ ഏ​ഴി​ന് ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച, ദി​വ്യ​ബ​ലി, പ്ര​സു​ദേ​ന്തി തെ​ര​ഞ്ഞെ​ടു​പ്പ്. വേ​സ്പ​ര ദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​സം​ഗം. വൈ​കു​ന്നേ​രം 4.30ന് ​വേ​സ്പ​ര. തു​ട​ര്‍​ന്ന് പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ലി​നു 10.30 നു ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​സം​ഗം, വൈ​കു​ന്നേ​രം 3.30 ന് ​ദി​വ്യ​ബ​ലി, പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം, രാ​ത്രി 10.30 നു ​തി​രു​സ്വ​രൂ​പം പ​ള്ളി​യി​ലേ​ക്ക് എ​ടു​ത്ത് വ​യ്ക്കും. മേ​യ് 10, 11 തീ​യ​തി​ക​ളി​ലാ​ണ് എ​ട്ടാ​മി​ടം.

കോ​ഴി​നേ​ര്‍​ച്ച​യാ​ണു പ​ള്ളി​യി​ലെ പ്ര​ധാ​ന വ​ഴി​പാ​ട്. തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സു​കു​ട്ടി പ​ള്ളി​പ്പാ​ട​ന്‍, ജോ​യ് ക​ള​മ്പാ​ട​ന്‍, പ്ര​സു​ദേ​ന്തി മാ​ര്‍​ട്ടി​ന്‍ ക​ണ്ട​ത്തി​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ പോ​ള്‍​സ​ണ്‍ കോ​യി​ത്ത​റ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.