ആദ്യ ലാപ്പിൽ തന്നെ വോട്ടു ചെയ്യാൻ സ്ഥാനാർഥികൾ
Friday, April 26, 2024 4:17 AM IST
കൊച്ചി: തെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ജില്ലയിലെ വോട്ടർ മാരായ സ്ഥാനാർഥികളും. വോട്ടു രേഖ പ്പെടുത്തിയ ശേഷം തങ്ങളുടെ മണ്ഡല പരിധിയിൽ വോട്ടർമാരെ നേരിട്ടു കാണാൻ പുറപ്പെടും. ജില്ലയിലെ എംഎൽ എമാരും പ്രമുഖ നേതാക്കളും രാവിലെ തന്നെ ബൂത്തിലേ ക്കെത്തും.

എ​റ​ണാ​കു​ളത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഹൈ​ബി ഈ​ഡ​ന്‍ രാ​വി​ലെ ഏ​ഴി​ന് മാ​മം​ഗ​ലം എ​സ്എ​ന്‍​ഡി​പി ഹാ​ളി​ലെ ബൂ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​ജെ.​ഷൈ​ന്‍ രാ​വി​ലെ ഏ​ഴി​ന് നോ​ര്‍​ത്ത്പ​റ​വൂ​രി​ലെ വെ​ടി​മ​റി കു​മാ​ര​വി​ലാ​സം എ​ല്‍​പി സ്‌​കൂ​ളി​ലെ 105ാം ബൂ​ത്തി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ന്‍ രാ​വി​ലെ 7.30ന് ​ചേ​രാ​നെ​ല്ലൂ​ര്‍ ഓ​ള്‍​ഡ് പ​ഞ്ചാ​യ​ത്തി​ലെ ബൂ​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ചാ​ല​ക്കു​ടി മ​ണ്ഡല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ബെ​ന്നി ബ​ഹ​നാ​ന്‍ രാ​വി​ലെ എ​ട്ടി​ന് അ​ങ്ക​മാ​ലി ബ്ലോ​ക്ക് ഓ​ഫീ​സി​ലെ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ് തൃ​ശൂ​ര്‍ കേ​ര​ളവ​ര്‍​മ കോ​ള​ജി​ലെ 53-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. ചാ​ര്‍​ളി പോ​ള്‍ പാ​ലാ​രി​വ​ട്ടം സെ​ന്‍റ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി ജൂ​ബി​ലി ഹാ​ളി​ലെ ബൂ​ത്തി​ലും രാ​വി​ലെ വോ​ട്ട് ചെ​യ്യാ​നെ​ത്തും.

ടി.ജെ. വിനോദ് എംഎൽഎയും കുടുംബവും രാവിലെ ഏഴിന് പാർട്ട് നന്പർ 39-എസ്ഡിഡിഡി ഐടിസി (പാലാരിവട്ടം ഹരിജൻ വെൽഫെയർ സെന്‍റർ ഓഫീസ് മുറി)യിലും ഉമാതോമസ് എംഎൽഎ രാവിലെ ഏഴിന് പാർട്ട് നന്പർ 51- പാലാരിവട്ടം വിൻസെന്‍റ് ഡി പോൾ കോൺവെന്‍റ് സ്കൂളിലും വോട്ടു രേഖപ്പെടു ത്തും.

മൂ​വാ​റ്റു​പു​ഴ: ഇടുക്കി എൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​യ്‌​സ് ജോ​ർ​ജ് വാ​ഴ​ത്തോ​പ്പ് മു​ള​കു​വ​ള്ളി അ​ങ്ക​ണ​വാ​ടി​യി​ൽ 88-ാം ന​മ്പ​ർ ബൂ​ത്തി​ൽ രാ​വി​ലെ 7.30ന് ​ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊപ്പമെ​ത്തി​യാ​ണ് വോ​ട്ട് ചെയ്യുു​ക.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് രാ​വി​ലെ ഏ​ഴി​ന് മൂ​വാ​റ്റു​പു​ഴ പൈ​ങ്ങോ​ട്ടൂ​ർ കു​ള​പ്പു​റം സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി സ്‌​കൂ​ളി​ലെ 80-ാം ന​മ്പ​ർ ബൂ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പമെത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ തൃ​ശൂ​ർ വ​ടു​ക്ക​ര ഗു​രുവി​ജ​യം എ​ൽ​പി സ്കൂ​ളി​ലെ169-ാം ന​മ്പ​ർ ബൂ​ത്തി​ൽ രാ​വി​ലെ ഏ​ഴി​ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ പൈ​ങ്ങോ​ട്ടൂ​ർ ആ​യ​ങ്ക​ര അ​ങ്ക​ണ​വാ​ടി ബൂ​ത്തി​ലും, കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് മൂ​വാ​റ്റു​പു​ഴ ഗ​വ. ടൗ​ൺ യു​പി സ്‌​കൂ​ളി​ലും മു​ൻ എം​എ​ൽ​എ​മാ​രാ​യ എ​ൽ​ദോ ഏ​ബ്ര​ഹാം , ബാ​ബു​പോ​ൾ എ​ന്നി​വ​ർ തൃ​ക്ക​ള​ത്തൂ​ർ ഗ​വ. എ​ൽ​പി​ജി സ്‌​കൂ​ളി​ലും, ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ നി​ർ​മ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും ജോ​ണി നെ​ല്ലൂ​ർ ഗ​വ. മോ​ഡ​ൽ ഹൈ​സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.