ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​യി​ലി​രു​ന്ന് പ്ര​തി​ഷേ​ധം
Tuesday, September 10, 2019 12:45 AM IST
മ​ട്ടാ​ഞ്ചേ​രി: കൂ​വ​പ്പാ​ടം കു​മാ​ർ പ​മ്പു​ക​വ​ല​യി​ലെ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൊ​ച്ചി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. വ​ഴി​യാ​ത്രി​ക​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന ആ​ഴ​മേ​റി​യ കു​ഴി​ക​ളി​ലെ മ​ലി​ന​ജ​ല​ത്തി​ൽ കു​ത്തി​യി​രു​ന്നു കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
കൊ​ച്ചി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​രോ​ജം സു​രേ​ന്ദ്ര​ൻ, ജെ​സി സേ​വ്യ​ർ എ​ന്നി​വ​ർ ഓ​ണ​ക്കോ​ടി ധ​രി​ച്ചെ​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ രാ​മ​രാ​ജ് റോ​ഡി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു. കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് മാ​സ​ങ്ങ​ൾ പ​ല​തു ക​ഴി​ഞ്ഞി​ട്ടും പു​ന​ർ​നി​ർ​മി​ച്ചി​ട്ടി​ല്ല. മ​ഴ ക​ന​ത്ത​തോ​ടെ റോ​ഡ് പൂ​ർ​ണ​മാ​യും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി.
ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഭാ​ഗീ​ക​മാ​യി ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്. അ​ടി​യ​ന്തി​ര​മാ​യി പു​ന​ർ​നി​ർ​മി​ക്കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ബി​ജു മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​തി​ഷേ​ധ സ​മ​രം മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ ദാ​മോ​ദ​ര പ്ര​ഭു ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ ശ്യാ​മ​ള എ​സ് പ്ര​ഭു, മ​ഞ്ജു​നാ​ഥ​പൈ, വേ​ണു​ഗോ​പാ​ൽ, ശ്രീ​കു​മാ​ർ, ആ​ർ. അ​ന​ന്ത ക​മ്മ​ത്ത്, കൃ​ഷ്ണ​ദാ​സ്, രാം ​ഗോ​വി​ന്ദ​റാ​വു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.