ഉ​ദ്ഘാ​ട​നം 14ന്
Tuesday, September 10, 2019 12:46 AM IST
ചോ​റ്റാ​നി​ക്ക​ര: അ​മ്പാ​ടി​മ​ല​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച വാ​യ​ന​ശാ​ല മ​ന്ദി​ര​ത്തി​ന്‍റെ​യും വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 14ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കും. വാ​യ​ന​ശാ​ല മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ശാ സ​നി​ലും വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി ജ​ന​ക​നും ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ബി തോ​മ​സി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി പി​താ​വ് തോ​മ​സ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ നാ​ല് സെ​ന്‍റ് സ്ഥ​ല​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 25 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് മ​ന്ദി​രം പ​ണി​തീ​ർ​ത്ത​ത്. രാ​ധാ​കൃ​ഷ്ണ പൈ​യു​ടെ ഓ​ർ​മ​യ്ക്കാ​യി ഒ​രു ല​ക്ഷം രൂ​പ സ​ഹോ​ദ​രി​മാ​രും ന​ൽ​കി. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെ​മ്പ​ർ ജൂ​ലി​യ​റ്റ് ടി. ​ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ​ന്ദി​ര ധ​ർ​മ​രാ​ജ​ൻ, എ​ൻ.​കെ. നി​ഷാ​ദ്, ജോ​ൺ​സ​ൺ തോ​മാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.