വാളായിക്കുന്നിൽ പൊ​തു​ശ്മ​ശാ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Tuesday, September 10, 2019 12:48 AM IST
കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ചി​ര​കാ​ല ആ​വ​ശ്യ​മാ​യ ആ​ധു​നി​ക പൊ​തു​ശ്മ​ശാ​നം ടൗ​ണി​നു സ​മീ​പ​മു​ള്ള വാ​ളാ​യി​ക്കു​ന്നി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ റോ​യി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും മി​ക​ച്ച പി​ടി​എ പു​ര​സ്കാ​രം നേ​ടി​യ കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി സ്കൂ​ളി​നെ​യും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​എ​ൻ. പ്ര​ഭ​കു​മാ​ർ ആ​ദ​രി​ക്കും. ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം വി​ക​സ​ന സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​വി. ബേ​ബി നി​ർ​വ​ഹി​ച്ചു. ആ​ർ​ദ്രം പ​ദ്ധ​തി സം​സ്ഥാ​ന അ​വാ​ർ​ഡു നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രേ​യും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സും ഭ​വ​ന പ​ദ്ധ​തി ഏ​റ്റ​വും ന​ന്നാ​യി പൂ​ർ​ത്തി​ക​രി​ച്ച വ്യ​ക്തി​യെ എം​പി​ഐ ഡ​യ​റ​ക്ട​ർ ഷാ​ജു ജേ​ക്ക​ബും ആ​ദ​രി​ച്ചു.
ആ​ർ​ദ്രം പ​ദ്ധ​തി പ്ര​കാ​രം പോ​ഷ​കാ​ഹാ​ര കി​റ്റ് വി​ത​ര​ണം ക്ഷേ​മ​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ വ​ത്സ​മ്മ ബേ​ബി നി​ർ​വ​ഹി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പൊ​തു​മ​രാ​മ​ത്ത് സ​മി​തി അ​ധ്യ​ക്ഷ ഓ​മ​ന മ​ണി​യ​ൻ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ലി​നു മാ​ത്യു, പ്രി​ൻ​സ് പോ​ൾ ജോ​ണ്‍, ജീ​ന​മ്മ സി​ബി, എ​ൽ.​വ​സു​മ​തി​യ​മ്മ, ന​ളി​നി ബാ​ല​കൃ​ഷ്ണ​ൻ, ബി​ന്ദു മ​നോ​ജ്, ഫെ​ബീ​ഷ് ജോ​ർ​ജ്, തോ​മ​സ് ജോ​ണ്‍, ഗ്രേ​സി ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജൂ​ഹി മ​രി​യ ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.