ന​ഗ​ര​സ​ഭയുടെ പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ ഇന്ന്
Tuesday, September 10, 2019 12:50 AM IST
കൊ​ച്ചി: തീ​ര​നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെത്തു​ട​ർ​ന്നു മ​ര​ടി​ലെ നാ​ല് ഫ്ളാ​റ്റ് സ​മു​ച്ഛ​യ​ങ്ങ​ൾ പൊ​ളി​ച്ചു​ക​ള​യാ​ൻ സു​പ്രീം​കോ​ട​തി അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ഇ​ന്നു മ​ര​ട് ന​ഗ​ര​സ​ഭ പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ ചേ​രും. ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​എ​ച്ച്. ന​ദീ​റ അ​ധ്യ​ക്ഷ​ത​യി​ൽ രാ​വി​ലെ 10.30നാ​ണ് യോഗം. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​ക​ള​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ, ഇ​തി​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക, സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങൾ തുടങ്ങിയവ ച​ർ​ച്ച​ചെ​യ്യും. പൊ​ളി​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും സ​ർ​ക്കാ​ർ ഉ​റ​പ്പുന​ൽ​കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉണ്ടാകേണ്ട സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചും ച​ർ​ച്ചചെ​യ്യും.

മു​ഖ്യ​മ​ന്ത്രി​ക്ക് ഫ്ളാ​റ്റ് നി​വാ​സി​ക​ളു​ടെ
നി​വേ​ദ​നം

കൊ​ച്ചി: മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു​ക​ളാ​യാ​നു​ള്ള സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച് വി​വാ​ദ ഫ്ളാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. സു​പ്രീം കോ​ട​തിയുടെ അ​ന്ത്യശാ​സ​നം വ​ന്ന​തോ​ടെ ഇ​നി ത​ങ്ങ​ൾ​ക്ക് കോ​ട​തി​യി​ൽനി​ന്ന് നീ​തി ല​ഭി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യെന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നുമാ​ണ് നി​വേ​ദ​ന​ത്തി​ൽ ആവശ്യപ്പെ
ടുന്ന​ത്. ത​ങ്ങ​ളു​ടെ വാ​ദം കേ​ൾ​ക്കാ​തെ​യാ​ണ് സു​പ്രീം​കോ​ട​തി ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഒ​രാ​യു​സി​ലെ അ​ധ്വാ​ന​ഫ​ല​മാ​ണ് ഈ ​ഫ്ളാ​റ്റു​ക​ൾ.
നി​യ​മ​പ​ര​മാ​യി എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​റും സ​ബ് ര​ജി​സ്ട്രാ​റും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഫ്ലാ​റ്റി​ന്‍റെ രേ​ഖ​ക​ൾ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​ത്. ഈ ​രേ​ഖ​ക​ൾ ന​ൽ​കി ബാ​ങ്ക് വാ​യ്പ​യി​ലൂ​ടെ​യാ​ണ് ത​ങ്ങ​ളി​ൽ പ​ല​രും ഫ്ലാ​റ്റു​ക​ൾ വാ​ങ്ങി​യ​ത്. ഇ​വി​ടെനി​ന്ന് ഇ​റ​ക്കി​വി​ട്ടാ​ൽ താ​മ​സി​ക്കാ​ൻ മ​റ്റൊ​രു സ്ഥ​ല​മി​ല്ല. ത​ങ്ങ​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​പ്പെ​ട്ടാ​ൽ ആ​ത്മ​ഹ​ത്യ​യ​ല്ലാ​തെ വേ​റെ പോം​വ​ഴി​ക​ളി​ല്ലെ​ന്നും നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.