പി​റ​വ​ത്തെ റോ​ഡു​ക​ൾ ന​ന്നാ​ക്കാൻ ഒ​രു കോ​ടി
Thursday, October 17, 2019 12:15 AM IST
പി​റ​വം: പി​റ​വം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളി​ലെ കു​ഴി​ക​ള​ട​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​യി മൂവാ​റ്റു​പു​ഴ, എ​റ​ണാ​കു​ളം ഡി​വി​ഷ​നു​ക​ളു​ടെ കീ​ഴി​ൽ അ​മ്പ​ത് ല​ക്ഷം രൂ​പാ വീ​തം ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ അ​റി​യി​ച്ചു.
ന​ട​ക്കാ​വ് ഹൈ​വേ​യി​ൽ സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന പാ​ഴൂ​ർ ഭാ​ഗ​ത്ത് ടൈ​ൽ വി​രി​ച്ച് റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​ന് 15 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ന​ട​ക്കാ​വ് ഹൈ​വേ റോ​ഡ് പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം എ​ഗ്രി​മെ​ന്‍റ് വെ​ച്ചി​ട്ടും റോ​ഡ് പു​ന​രു​ദ്ധീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി നീ​ണ്ടു​പോ​കു​ന്ന​തി​നാ​ൽ ഇ​തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ക​രാ​റു​കാ​ര​നെ​തി​രേ​യും രേ​ഖാ​മൂ​ലം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു.