മ​ണ​ല്‍ ഓ​ഡി​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യി; മൈ​നിം​ഗ് പ്ലാ​ന്‍ ഉ​ട​ന്‍: മ​ന്ത്രി
Friday, June 5, 2020 12:28 AM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ മ​ണ​ല്‍ ഓ​ഡി​റ്റിം​ഗ് പൂ​ര്‍​ത്തി​യാ​യ​താ​യും മൈ​നിം​ഗ് പ്ലാ​ന്‍ ഉ​ട​ന്‍ ത​യാ​റാ​കു​മെ​ന്നും മ​ന്ത്രി വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍. വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞ് എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ന്‍റെ മ​ഴ​ക്കാ​ല​പൂ​ര്‍വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൈ​നിം​ഗ് പ്ലാ​ന്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ പാ​രി​സ്ഥി​തി​ക അ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ക്കും. അ​നു​മ​തി ല​ഭി​ച്ച ശേ​ഷം മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ​യും പെ​രി​യാ​റി​ലെ​യും എ​ക്ക​ല്‍ നീ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ കാ​ന​ക​ള്‍, തോ​ടു​ക​ള്‍, പു​ഴ​യി​ലേ​ക്കു​ള്ള കൈ​വ​ഴി​ക​ള്‍ എ​ന്നി​വ​യി​ലെ ത​ട​സ​ങ്ങ​ള്‍ നീ​ക്കി പു​ഴ​യി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കു​ന്നു എ​ന്ന് ഉ​റ​പ്പാക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ നി​റ​വേ​റ്റ​ണ​മെ​ന്ന് ക​ള​ക്ട​ര്‍ എ​സ്.​ സു​ഹാ​സ് യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചു. ഓ​പ്പ​റേ​ഷ​ന്‍ ബ്രേ​ക്ക് ത്രൂ ​പെ​ട്ടെ​ന്ന് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ല​ങ്ങാ​ട്, ക​ടു​ങ്ങ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഓ​ഞ്ഞി​ത്തോ​ട് ആ​ഴം കൂ​ട്ട​ണ​മെ​ന്ന് വി.​കെ.​ ഇ​ബ്രാ​ഹിംകു​ഞ്ഞ് എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​പ്പാ​യി​ത്തോ​ട് - പ​രു​ത്തേലി​പ്പാ​ടം ഉ​ള്‍​ക്കൊ​ള്ളു​ന്ന ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ കാ​ന​ക​ള്‍ വൃ​ത്തി​യാ​ക്ക​ണം. ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​റു​ക​ത്തോ​ട് - പൂ​ന്തു​രു​ത്തി എ​ന്നി​വ ആ​ഴം കൂ​ട്ട​ണം. ഇ​ട​പ്പ​ള്ളി ടോ​ള്‍ മു​ത​ല്‍ പ​രു​ത്തേ​ലി പാ​ലം വ​രെ​യു​ള്ള കാ​ന​ക​ളും വി.​പി.​ മ​ര​ക്കാ​ര്‍ റോ​ഡി​ലെ കാ​ന​ക​ളും വൃ​ത്തി​യാ​ക്ക​ണം. പാ​നാ​യി​ക്കു​ളം - തി​രു​വാ​ല്ലൂ​ര്‍ ഭാ​ഗ​വും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം. ഉ​ളി​യ​ന്നൂ​ര്‍ കു​ഞ്ഞു​ണ്ണി​ക്ക​ര മു​ത​ല്‍ തു​ണ്ട​ത്തും ക​ട​വു വ​രെ​യും ത​ടി​ക്ക​ക്ക​ട​വ് മു​ത​ല്‍ പു​റ​പ്പി​ള്ളി കാ​വ് റ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ് വ​രെ​യും പെ​രി​യാ​ര്‍ വൃ​ത്തി​യാ​ക്ക​ണം. ആ​ലു​വ പ​റ​വൂ​ര്‍ റൂ​ട്ടി​ല്‍ മാ​ളി​യം​പീ​ടി​ക വെ​ളി​യ​ത്തു​നാ​ട്, ചേ​ര്‍​ത്ത​നാ​ട്, തി​രു​വാ​ല്ലൂ​ര്‍, കു​ന്നേ​ല്‍, പാ​നാ​യി​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് തോ​ടു​ക​ളി​ലെ ചെ​ളി നീ​ക്കി ആ​ഴം കൂ​ട്ട​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ലൂ​ര്‍ നഗരസഭാ അധ്യക്ഷ സി.​പി.​ഉ​ഷ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​വി.​ മാ​ല​തി തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.