ജില്ലയിൽ ഇന്നലെ 20 പേർക്ക് കോവിഡ് : സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 15 പേ​ര്‍​ക്ക്
Friday, July 10, 2020 11:13 PM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ 20 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന​വ​രാ​ണെ​ങ്കി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 15 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 27 ന് ​ഖ​ത്ത​ര്‍ - കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 36 വ​യ​സു​ള്ള കു​ട്ട​മ്പു​ഴ സ്വ​ദേ​ശി​നി, 24 ന് ​ദു​ബാ​യ് - കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 30 വ​യ​സു​ള്ള വൈ​റ്റി​ല സ്വ​ദേ​ശി, 24ന് ​ചെ​ന്നെ - കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ സ്വ​കാ​ര്യ ഷി​പ്പിം​ഗ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ 51 വ​യ​സു​ള്ള ത​മി​ഴ്നാ​ട് സ്വ​ദേ​ശി, ഒ​ന്‍​പ​തി​ന് മും​ബൈ - ഹൈ​ദ​രാ​ബാ​ദ് - കൊ​ച്ചി വി​മാ​ന​ത്തി​ലെ​ത്തി​യ 41 വ​യ​സു​ള്ള മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി, എ​ട്ടി​ന് താ​യ് വാ​നി​ൽ​നി​ന്ന് എ​ത്തി​യ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ 46 വ​യ​സു​ള്ള ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​ഞ്ചു​പേ​ര്‍.

സ​മ്പ​ര്‍​ക്കം വ​ഴി രോ​ഗം ബാ​ധി​ച്ച​വ​ര്‍

തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന 52 വ​യ​സു​ള്ള ആ​ലു​വ സ്വ​ദേ​ശി​നി, ക​ഴി​ഞ്ഞ നാ​ലി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യു​ടെ 45 വ​യ​സു​ള്ള കു​ടും​ബാം​ഗം, ഏ​ഴി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​യു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​തും ആ​ലു​വ​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ 54 വ​യ​സു​ള്ള എ​ട​ത്ത​ല സ്വ​ദേ​ശി, 38 വ​യ​സു​ള്ള വാ​ഴ​ക്കു​ളം സ്വ​ദേ​ശി, ആ​ലു​വ​യി​ല്‍ വാ​ണി​ജ്യ സ്ഥാ​പ​നം ന​ട​ത്തു​ന്ന 50 വ​യ​സു​ള്ള ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി, ആ​ലു​വ​യി​ല്‍ വാ​ണി​ജ്യ സ്ഥാ​പ​നം ന​ട​ത്തു​ന്ന 40 വ​യ​സു​ള്ള കീ​ഴ്മാ​ട് സ്വ​ദേ​ശി, ഏ​ഴി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ചൂ​ര്‍​ണി​ക്ക​ര സ്വ​ദേ​ശി​യു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള ആ​ലു​വ മാ​ര്‍​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളാ​യ 51 വ​യ​സു​ള്ള ക​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി , 54 വ​യ​സു​ള്ള ക​രു​മാ​ലൂ​ര്‍ സ്വ​ദേ​ശി, 49 വ​യ​സു​ള്ള ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി, 39 വ​യ​സു​ള്ള കീ​ഴ്മാ​ട് സ്വ​ദേ​ശി, 46 വ​യ​സു​ള്ള നീ​ലീ​ശ്വ​രം - മ​ല​യാ​റ്റൂ​ര്‍ സ്വ​ദേ​ശി, 33 വ​യ​സു​ള്ള വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​ലു​വ​യി​ലെ ഒ​രു സ്‌​കൂ​ളി​ല്‍ പ്രി​ന്‍​സി​പ്പാ​ളാ​യ 52 വ​യ​സു​ള്ള തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​ക്കും ഇ​വ​രു​ടെ 25 വ​യ​സു​ള്ള കു​ടും​ബാം​ഗ​ത്തി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ, ഏ​ഴി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 61 വ​യ​സു​ള്ള ചെ​ല്ലാ​നം സ്വ​ദേ​ശി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ 26 വ​യ​സു​ള്ള ചെ​ല്ലാ​നം സ്വ​ദേ​ശി​നി​ക്കും രോ​ഗം പി​ടി​പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ള്‍ നി​ല​വി​ല്‍ എ​റ​ണാ​കു​ള​ത്താ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
രോ​ഗ​മു​ക്തി നേ​ടി​യ​വ​ര്‍
ക​ഴി​ഞ്ഞ 16 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 40, എ​ട്ട്, നാ​ല് വ​യ​സു​ള്ള ആ​യ​വ​ന സ്വ​ദേ​ശി​ക​ളും മൂ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച 35 വ​യ​സു​ള്ള എ​ട​ത്ത​ല സ്വ​ദേ​ശി​യും ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. 19 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച 37 വ​യ​സു​ള്ള ഏ​ലൂ​ര്‍ സ്വ​ദേ​ശി​നി​യെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

നി​രീ​ക്ഷ​ണകാലാവധി തീർത്ത് 1,468 പേ​ർ

ഇ​ന്ന​ലെ 1,028 പേ​രെ ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​പ്പോ​ള്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1,468 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി . നി​ല​വി​ല്‍ 13,172 പേ​രാ​ണു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 11,322 പേ​ര്‍ വീ​ടു​ക​ളി​ലും 537 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 1,313 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.
ഇ​ന്ന​ലെ 31 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 26 പേ​രെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.നി​ല​വി​ല്‍ 295 പേ​രാ​ണു ജി​ല്ല​യി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 229 ആ​യി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 86 പേ​രും അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്സി​ല്‍ 139 പേ​രും ഐ​എ​ന്‍​എ​ച്ച്എ​സ് സ​ഞ്ജീ​വ​നി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി ര​ണ്ടു​പേ​ര്‍ വീ​ത​വും ചി​കി​ത്സ​യി​ലു​ണ്ട്.