പ്ലാ​സ്മ ​ഡോ​ണേ​ഷ​ൻ ക്യാ​മ്പ്
Monday, October 26, 2020 12:49 AM IST
കാ​ല​ടി: സം​സ്ഥാ​ന​ത്തെ ആ​ദ്യ പ്ലാ​സ്മ ഡോ​ണേ​ഷ​ൻ ക്യാ​മ്പ് മാ​ണി​ക്ക​മം​ഗ​ലം എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് യൂ​ണി​റ്റി​ന്‍റെ നേ​തൃത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ജ​നോപ​കാ​ര​പ്ര​ദ​ങ്ങ​ളാ​യ ഒ​രു പി​ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോപി​പ്പി​ച്ചി​ട്ടു​ള്ള ഈ ​യൂ​ണി​റ്റ് ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി, ഐ​എം​എ ആ​ലു​വ എ​ന്നി​വ​രു​മാ​യി സ​ഹക​രി​ച്ചാ​ണ് പ്ലാ​സ്മ ഡോ​ണേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.
കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി ഇ​രു​പ​ത്തി ഒ​ന്ന് ദി​വ​സം ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് പ്ലാ​സ്മ ദാ​ന​ത്തി​നു ക​ഴി​യു​ക. അ​മ്പ​ത്തി​ര​ണ്ടു പേ​ർ പ്ലാ​സ്മ ര​ക്ത ദാ​നം ന​ട​ത്തി. റോ​ജി​എം​. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​തു​ള​സി, ബി​ജു മാ​ണി​ക്ക​മം​ഗ​ലം, രാ​ജ​ൻ ബി. ​മേ​നോ​ൻ, ജോ​സ​ഫ് പു​തു​ശേ​രി, പി. ​ര​ഘു , അ​ലീ​ന ദേ​വസി​ക്കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.