കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Monday, November 23, 2020 10:04 PM IST
തൃ​പ്പൂ​ണി​ത്തു​റ: മു​ള​ന്തു​രു​ത്തി​യി​ൽ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പു​തി​യ​കാ​വ് പു​രേ​പ്പ​റ​ന്പി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ആ​ന്‍റ​ണി വ​ർ​ഗീ​സ് (46) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ള​ന്തു​രു​ത്തി ചെ​ങ്ങോ​ല​പ്പാ​ട​ത്ത് വ​ച്ച് ആ​ന്‍റ​ണി സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: അ​ന്ന​ക്കു​ട്ടി. ഭാ​ര്യ: ഡെ​യ്സി.