കൊ​ര​ട്ടി മു​ത്തി​യു​ടെ പ​ള്ളി​യി​ൽ പു​തു​ഞാ​യ​റും ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ളും
Monday, April 12, 2021 12:35 AM IST
കൊ​ര​ട്ടി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പാ​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ചു ക​ത്തോ​ലി​ക്കാ​സ​ഭ ആ​ച​രി​ക്കു​ന്ന ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ളും പു​തു​ഞാ​യ​റും കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ. ​പോ​ൾ ക​ല്ലൂ​ക്കാ​ര​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​യി. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ബ​ലി​വേ​ദി​യി​ൽ ദൈ​വ​ക​രു​ണ​യു​ടെ തി​രു​സ്വ​രൂ​പ​ചി​ത്രം പ്ര​തി​ഷ്ഠി​ക്കു​ക​യും ഇ​ട​വ​ക വി​ശ്വാ​സി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ത പ്രാ​ർ​ഥ​ന​യും ന​ട​ന്നു.
തി​രു​നാ​ൾ ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വ​നാ​ൾ നൊ​വേ​ന ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ചി​രു​ന്നു. 2019-2020 വ​ർ​ഷ​ത്തി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സ് നേ​ടി​യ ഇ​ട​വ​ക​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു. അ​ധ്യാ​പി​ക വേ​റോ​നി​ക്ക സ​ണ്ണി​യു​ടെ സ്മ​ര​ണ​ക്കാ​യി കു​ടും​ബം കാ​ഷ് അ​വാ​ർ​ഡു​ക​ളും ട്രോ​ഫി​ക​ൾ കു​ടും​ബ യൂ​ണി​റ്റ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
കോ​വി​ഡ് മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി​യ ഇ​ട​വ​ക​യി​ലെ കോ​വി​ഡ് സ​മ​രി​റ്റ​ൻ ടീ​മം​ഗ​ങ്ങ​ൾ​ക്കു​ള്ള സ​മാ​ദ​ര​ണം വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി നി​ർ​വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ക്രി​സ്റ്റി മ​ഠ​ത്തി​ൽ, ഫാ. ​ക്രി​സ്റ്റി മ​ഠ​ത്തേ​തി​ൽ, ഫാ. ​ജോ​സ​ഫ് വ​ട​ക്ക​ൻ, കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​സ​ഫ് ഉൗ​ക്ക​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ണി ജോ​സ​ഫ് വെ​ളി​യ​ത്ത്, ജോ​യി മ​റ്റ​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ പൗ​ലോ​സ് പ​ത​പ്പി​ള്ളി, ട്ര​ഷ​റ​ർ ഷി​ബു മ​ട​ത്തും​കു​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.