മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ക്സി​ജ​ൻ ഉ​ത്പാദ​നം തു​ട​ങ്ങി
Saturday, May 8, 2021 12:39 AM IST
തൃ​ശൂ​ർ: കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കേ​ന്ദ്ര സ​ർ​ക്കാ​ർ പി​എം കെ​യ​ർ ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച ഒ​ന്ന​ര​ക്കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ലാ​ന്‍റ് നി​ർ​മി​ച്ച​ത്. ഒ​രു മി​നി​റ്റി​ൽ ശ​രാ​ശ​രി 1000 ലി​റ്റ​ർ ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും.
24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​ന്‍റാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഈ ​സം​വി​ധാ​നം വ​ലി​യ സ​ഹാ​യ​മാ​കും. ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​നും ഇ​തി​ലൂ​ടെ ല​ഭി​ക്കും.
പ്ലാ​ന്‍റി​ന്‍റെ ട്ര​യ​ൽ റ​ണ്‍ അ​ടു​ത്തി​ടെ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന കൂ​ടി പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.