മ​ല​യോ​ര ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്ക​ണം: മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ
Saturday, September 11, 2021 12:50 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ള​യ​വും കോ​വി​ഡും തീ​ർ​ത്ത ദു​രി​ത​ങ്ങ​ളി​ൽ​പ്പെ​ട്ട് ഉ​ഴ​ലു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നു 44ാം രൂ​പ​താ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ദി​വ്യ​ബ​ലി​മ​ധ്യേ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സാ​മൂ​ഹ്യ​സേ​വ​ന മേ​ഖ​ല​ക​ളി​ലെ ശു​ശ്രൂ​ഷ​ക​ൾ വ​ഴി ആ​യി​ര​ങ്ങ​ൾ​ക്കു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ളെ ബി​ഷ​പ് ഓ​ർ​മ​പ്പെ​ടു​ത്തി. കു​ടും​ബ​ങ്ങ​ളി​ൽ കു​റ​ഞ്ഞു​വ​രു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ ജ​ന​ന​നി​ര​ക്ക് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു​വെ​ന്നും ഒ​രു കു​ടും​ബ​ത്തി​ൽ നാ​ലു മ​ക്ക​ളെ​ങ്കി​ലും യു​വ​ദ​ന്പ​തി​മാ​ർ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ആ ​കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ പ്രോ​ലൈ​ഫ് ചാ​രി​റ്റ​ബി​ൾ ട്ര​സ​റ്റ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കാ​ര്യ​വും സൂ​ചി​പ്പി​ച്ചു. സ​മൂ​ഹ​ത്തെ അ​പ​ക​ട​ത്തി​ലേ​യ്ക്കു ന​യി​ക്കു​ന്ന ലൗ​ജി​ഹാ​ദ്, ല​ഹ​രി ജി​ഹാ​ദ് പോ​ലെ​യു​ള്ള ആ​സൂ​ത്രി​ത​മാ​യ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ മാ​താ​പി​താ​ക്ക​ളും സ​മൂ​ഹ​വും അ​തീ​വ​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു ബി​ഷ​പ് ഉ​ദ്ബോ​ധി​പ്പി​ച്ചു.
രാ​വി​ലെ 10.30നു ​കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ക്ഷ​ണി​ക്ക​പ്പെ​ട്ട നി​യ​ന്ത്രി​ത പ്ര​തി​നി​ധി​ക​ളോ​ടൊ​പ്പം ബി​ഷ​പ് ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. വി​കാ​രി ജ​ന​റാ​ൾ​മാ​ർ, മേ​ഖ​ലാ ഫൊ​റോ​ന വി​കാ​രി​മാ​ർ, സ​മ​ർ​പ്പി​ത സ​മൂ​ഹ​ത്തി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ​സ്, വൈ​ദി​ക​ർ, സ​മ​ർ​പ്പി​ത​ർ, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ർ, പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട മ​റ്റു അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി.
രൂ​പ​ത​യു​ടെ പ്രാ​രം​ഭ​കാ​ല​ഘ​ട്ട​ത്തി​ൽ 32 വ​ർ​ഷ​ക്കാ​ലം രൂ​പ​ത​യെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ ന​യി​ച്ച പ്ര​ഥ​മ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജെ​യിം​സ് പ​ഴ​യാ​റ്റി​ലി​നെ അ​നു​സ്മ​രി​ച്ചു.
രൂ​പ​ത​യി​ൽ നി​ന്നു സ​മ​ർ​പ്പി​ത ജീ​വി​ത​ത്തി​ലേ​യ്ക്കു ദൈ​വ​വി​ളി സ്വീ​ക​രി​ച്ചു ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന​വ​രു​ടെ ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു. ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ സ്തോ​ത്രം പു​തി​യ ആ​ലാ​പ​ന രീ​തി​യി​ൽ 43 ഗാ​യ​ക​ർ പാ​ടു​ന്ന വീ​ഡി​യോ ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ പ്ര​കാ​ശ​നം ചെ​യ്തു.