പോ​ലീ​സി​നെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ 10 ഡി​വൈ​എ​ഫ്ഐ​ക്കാ​രെ വെ​റു​തെവി​ട്ടു
Sunday, October 17, 2021 12:21 AM IST
തൃ​ശൂ​ർ: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ 10 ഡി​വൈ​എ​ഫ്ഐ​ക്കാ​രെ വെ​റു​തെ വി​ട്ടു. ലി​ൻ​സ​ണ്‍, സ​ജീ​ഷ്, രാ​ഹു​ൽ, മി​ഥു​ൻ കൃ​ഷ്ണ​ൻ, സു​ജീ​ഷ്, സ​ന്തോ​ഷ്കു​മാ​ർ, സെ​ബി, മി​ഥു​ൻ, നി​ഖി​ൽ, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണു വെ​റു​തെ വി​ട്ട​ത്.
2015 മാ​ർ​ച്ചി​ൽ സി​പി​എം ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നി​ടെ കു​ട്ട​നെ​ല്ലൂ​രി​ലെ ഒൗ​ഷ​ധി അ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും അ​തു ത​ട​ഞ്ഞ എ​ആ​ർ ക്യാ​ന്പി​ലെ ര​ണ്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റെ​ന്നും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും കാ​ണി​ച്ച് ഒ​ല്ലൂ​ർ പോ​ലീ​സ് ചു​മ​ത്തി​യ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട 10 ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ​യാ​ണു കു​റ്റ​ക്കാ​ര​ല്ലെ​ന്നു ക​ണ്ടു തൃ​ശൂ​ർ അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ര​മ്യ മേ​നോ​ൻ വെ​റു​തെ വി​ട്ട​ത്. പ്രോ​സി​ക്യൂ​ഷ​നു കു​റ്റം തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു.