ഏ​നാ​മാ​വ് റെ​ഗു​ലേ​റ്റ​ർ റോ​ഡ്: വാ​ഹ​ന ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചു
Tuesday, May 24, 2022 12:49 AM IST
ഏ​നാ​മാ​വ്: റെ​ഗു​ലേ​റ്റ​റി​നോ​ടു ചേ​ർ​ന്നു​ള്ള ക​രി​ങ്ക​ൽ​ക്കെ​ട്ടും റെ​ഗു​ലേ​റ്റ​ർ റോ​ഡും ത​ക​ർ​ന്ന​തോ​ടെ ത​ട​സ​പ്പെ​ട്ട വാ​ഹ​ന ഗതാഗ​തം പു​ന​സ്ഥാ​പി​ച്ചു. ബസു​ക​ള​ട​ക്കം എ​ല്ലാ വാ​ഹ​ന​ങ്ങ​ളും വേ​ഗ​ത കു​റ​ച്ചു ക​ട​ന്നുപോ​കു​ന്നു​ണ്ട്. ത​ക​ർ​ന്ന ഭാ​ഗ​ത്ത് ക്വാ​റി വേസ്റ്റും ക​രി​ങ്ക​ല്ലും നി​റ​ച്ചാ​ണ് അ​പ​ക​ടാ​വ​സ്ഥ ത​ര​ണം ചെ​യ്ത​ത്.
റോ​ഡി​നോ​ടുചേ​ർ​ന്ന് മു​ള​യും ഇ​രു​ന്പു പൈ​പ്പും ഉ​പ​യോ​ഗി​ച്ച് താ​ത്​കാ​ലി​ക ബാ​രി​ക്കേ​ഡും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും പോ​ ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി ജി​ല്ലാ ക​ള​ക്ട​ർ​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.
ഇ​തേത്തുട​ർ​ന്നാ​ണു തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വാ​ഹ​ന ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണു ക​രി​ങ്ക​ൽ പ​ട​വു​ക​ൾ പ​തി​ന​ഞ്ച് അ​ടി​യോ​ളം നീ​ള​ത്തി​ൽ ത​ക​രു​ക​യും വ​ൻഗ​ർ​ത്തം രൂ​പ​പ്പെടു​ക​യും ചെ​യ്തത്.
ക്വാ​റി വേസ്റ്റ് നി​റ​ച്ച് ത​ക​ർ​ന്ന ക​രി​ങ്ക​ൽ പ​ട​വു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ രാ​ത്രി എ​ട്ടോടെ കൂ​ടു​ത​ൽ പ​ട​വു​ക​ളും റെ​ഗു​ലേ​റ്റ​ർ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​വും വീ​ണ്ടും ഇ​ടി​ഞ്ഞു ത​ക​ർ​ന്നു.
ഇ​തോ​ടെ റെ​ഗു​ലേ​റ്റ​ർ റോ​ഡ് വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പോ​ലീ​സ് പൂ​ർ​ണമാ​യും നിരോ ധിക്കുക​യാ​യി​രു​ന്നു.