ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കി
Tuesday, August 9, 2022 12:45 AM IST
ചാ​ല​ക്കു​ടി: പ​റ​യ​ൻ​തോ​ട്ടി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ​വീ​ണ് മ​ര​ണ​പ്പെ​ട്ട വി​ആ​ർ പു​രം തൊ​റോ​പ്പ​ടി ദേ​വീ​കൃ​ഷ്ണ​യു​ടെ കു​ടും​ബ​ത്തി​നും പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ചെ​ന്പോ​ത്തു​പ​റ​ന്പി​ൽ പൗ​ഷ​ക്കും ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കി.
ന​ഗ​ര​സ​ഭ​യു​ടെ ചെ​യ​ർ​മാ​ൻ റി​ലീ​ഫ് ഫ​ണ്ടി​ൽ നി​ന്നാ​ണ് ര​ണ്ടു​പേ​ർ​ക്കും 25,000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. ചെ​യ​ർ​മാ​നും ജ​ന​പ്ര​തി​നി​ധി​ക​ളും ദേ​വീ​കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ധ​ന​സ​ഹാ​യം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.
പൗ​ഷ​യു​ടെ ചി​കി​ൽ​സ​യ്ക്കാ​യു​ള്ള ധ​ന​സ​ഹാ​യം സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ന​ൽ​കി. മ​ഴ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​ൽ​നി​ന്നും പ​ര​മാ​വ​ധി സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി ശ്ര​മി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് കു​ടും​ബ​ങ്ങ​ൾ​ക്കു ഉ​റ​പ്പു ന​ൽ​കി. ഇ​തി​നു​വേ​ണ്ടി വ​കു​പ്പ് മ​ന്ത്രി, എം​പി, എം​എ​ൽ​എ എ​ന്നി​വ​രു​ടെ സ​ഹാ​യം തേ​ടു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.