കാ​ല​പ്പ​ഴ​ക്കംചെ​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കു ലൈ​സ​ൻ​സ് പു​തു​ക്കി ന​ല്കി​ല്ല
Wednesday, August 14, 2019 1:05 AM IST
കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ​യി​ൽ കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന​തും പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ നോ​ട്ടീ​സ് കൊ​ടു​ത്ത​തു​മാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ക​ന​ത്ത മ​ഴ​മൂ​ലം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കെ​ട്ടി​ട​ങ്ങ​ൾ ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞു വീ​ഴു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സി​ലെ അം​ഗം ഷാ​ജി ആ​ലി​ക്ക​ൽ ന​ഗ​ര​ത്തി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യെ​പ്പ​റ്റി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​രാ​മ​ർ​ശം ഉ​ന്ന​യി​ച്ച​ത്.
ന​ഗ​ര​സ​ഭ​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ല്ക്കു​ന്ന 19 വീ​ഴാ​റാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രെ ന​ഗ​ര​സ​ഭ നേ​ര​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. നോ​ട്ടീ​സ് കെ​ട്ടി​ട ഉ​ട​മ​ക​ൾ കൈ​പ്പ​റ്റി​യ​ത് അ​ല്ലാ​തെ ഇ​ത് പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​നോ മ​റ്റോ ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ യാ​തൊ​ന്നും ഉ​ണ്ടാ​യി​ല്ല.
കു​ന്നം​കു​ളം ഗു​രു​വാ​യൂ​ർ റോ​ഡി​ലെ മു​നി​സി​പ്പ​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ പേ​ര് പ്രി​യ​ദ​ർ​ശ​നി കോം​പ്ല​ക്സ് എ​ന്നാ​ക്കി പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​ട്ടും കെ​ട്ടി​ട​ത്തി​ലെ ബോ​ർ​ഡ് പു​തു​ക്കി​വ​യ്ക്കാ​ത്ത​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. നേ​ര​ത്തെ പ്രി​യ​ദ​ർ​ശ​നി ഷോ​പ്പിം​ഗ് കോം​പ്ല​ക്സാ​യി​രു​ന്ന കെ​ട്ടി​ടം പി​ന്നീ​ട് ഇ​എം​എ​സ് ഷോ​പ്പിം​ഗ് കോ​പ്ല​ക്സ് എ​ന്നാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ രേ​ഖ​ക​ളി​ലും ഈ ​കോം​പ്ല​ക്സി​ന്‍റെ പേ​ര് പ്രി​യ​ദ​ർ​ശ​നി ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് എ​ന്നാ​ണ്. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡി​ൽ ഇ​പ്പോ​ഴും ഇ​എം​എ​സ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് എ​ന്ന് കി​ട​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് ബി​ജു സി. ​ബേ​ബി​യും തോ​മ​സും പ്ര​തി​ഷേ​ധം ഉ​ന്ന​യി​ച്ച​ത്.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി പേ​രു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ർ ഗീ​ത ശ​ശി​യും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പാ​റേ​ന്പാ​ടം ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ർ കെ.​എ. സോ​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വി. പ്ര​ശാ​ന്തി​ന് റൂം ​വി​ഭ​ജി​ച്ച് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ജ​ണ്ട ഒ​ടു​വി​ൽ വോ​ട്ടിം​ഗി​നി​ട്ടാ​ണ് പാ​സാ​ക്കി​യ​ത്. വി​മ​ത കോ​ണ്‍​ഗ്ര​സി​ലെ അം​ഗ​ങ്ങ​ളാ​യ അ​ഞ്ചു​പേ​രു​ടെ വോ​ട്ടോ​ടെ​യാ​ണ് ഭ​ര​ണ​പ​ക്ഷം അ​ജ​ണ്ട പാ​സാ​ക്കി എ​ടു​ത്ത​ത്.
കു​ന്നം​കു​ളം ന​ഗ​ര​സ​ഭ ബി​ഒ​ടി വ്യ​വ​സ്ഥ​യി​ൽ തു​റ​ക്കു​ളം പ്ര​ദേ​ശ​ത്ത് ആ​ധു​നി​ക മാ​ർ​ക്ക​റ്റ് നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​യി​ൽ സ്ഥാ​പ​ന​വു​മാ​യി ഏ​ർ​പ്പെ​ട്ട ക​രാ​ർ റ​ദ്ദ് ചെ​യ്യു​ന്ന​തി​നും തു​ട​ർ പ്ര​വ​ർ​ത്തി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ന​ഗ​ര​സ​ഭ​യ്ക്കു അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ച അ​ജ​ണ്ട​യി​ലും കൗ​ണ്‍​സി​ല​ർ​മാ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി. ഇ​തേ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ആ​ർ​എം​പി കൗ​ണ്‍​സി​ല​ർ​മാ​ർ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ലെ ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​യി നി​ല​വി​ൽ മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ മ​റ്റൊ​രു ഷെ​ഡ് കൂ​ടി നി​ർ​മി​ക്കു​ന്ന​തി​ന് ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.