"പു​ലി’ റോ​ഡു​ക​ൾ ടാ​ർ ചെ​യ്യും: മേ​യ​ർ, പു​ലിച്ച​മ​യ പ്ര​ദ​ർ​ശ​നം ഇ​ന്ന്
Tuesday, September 10, 2019 1:04 AM IST
തൃ​ശൂ​ർ: പു​ലി​ക്ക​ളി​ക്കു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നു മേ​യ​ർ അ​ജി​ത വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പു​ലി​ക​ൾ വ​രു​ന്ന പ്ര​ധാ​ന റോ​ഡാ​യ എം​ജി റോ​ഡ് മ​ഴ​യി​ല്ലെ​ങ്കി​ൽ ര​ണ്ടുദി​വ​സ​ത്തി​ന​കം ടാ​ർ ചെ​യ്യു​മെ​ന്നു മേ​യ​ർ പ​റ​ഞ്ഞു.
പു​ലിച്ച​മ​യ പ്ര​ദ​ർ​ശ​നം ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​ന് ബാ​ന​ർ​ജി​ ക്ല​ബ് ഹാ​ളി​ൽ ന​ട​ത്തും. ആ​റു ടീ​മു​ക​ളാ​ണ് ഇ​ക്കു​റി പു​ലി​ക്ക​ളി​ക്കി​റ​ങ്ങു​ക. ഇ​വ​ർ​ക്ക് 1,50,000 രൂ​പ വീ​തം ന​ൽ​കും. ഇ​തി​ൽ 75,000 രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​താ​യും മേ​യ​ർ വ്യ​ക്ത​മാ​ക്കി.

ഖാ​ദി തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ചു:
ഫെ​ഡ​റേ​ഷ​ൻ

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ ഖാ​ദി തൊ​ഴി​ലാ​ളി​ക​ൾ​ക്കു 2018 ഓ​ഗ​സ്റ്റ് മു​ത​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച മി​നി​മം കൂ​ലി ഇ​തു​വ​രെ​യും ന​ട​പ്പി​ലാ​ക്കാ​തെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചി​രി​ക്ക​യാ​ണെ​ന്നു കേ​ര​ള ഖാ​ദി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ - ഐ​എ​ൻ​ടി​യു​സി കു​റ്റ​പ്പെ​ടു​ത്തി. ഓ​ണ​ത്തി​നു​മു​ന്പ് കു​ടി​ശി​ക ന​ൽ​കു​മെന്നു പ്ര​ഖ്യാ​പി​ച്ച​തും ജ​ല​രേ​ഖ​യാ​യി മാ​റി​യെ​ന്നു ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പെ​രു​ന്പി​ള്ളി ആ​രോ​പി​ച്ചു.