ഒ​ല്ലൂ​രി​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 25 വ​രെ
Tuesday, October 22, 2019 12:09 AM IST
തൃ​ശൂ​ർ: ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ പ്ര​സി​ദ്ധ​മാ​യ വി​ശു​ദ്ധ റ​പ്പാ​യേ​ൽ മാ​ലാ​ഖ​യു​ടെ 183-ാം തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ 25 വ​രെ ആ​ഘോ​ഷി​ക്കും. പൂ​ർ​ണ​മാ​യും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്കി​യാ​ണ് തി​രു​നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ല്കു​മെ​ന്നും അ​ഞ്ഞൂ​റോ​ളം പേ​രു​ടെ ര​ക്ത​ദാ​ന പ​രി​പാ​ടി പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് കോ​നി​ക്ക​ര പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്നു​രാ​വി​ലെ ആ​റി​നും 7.45നും ​ദി​വ്യ​ബ​ലി, പ​ത്തി​ന് ഒ​ന്പ​താം ചൊ​വ്വാ​ഴ്ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും ധ്യാ​ന​ത്തി​നും ഫാ. ​ആ​ന്‍റ​ണി പ​റ​ന്പ​ൻ സി​എം​ഐ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് കാ​ക്ക​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി ഏ​ഴി​നു പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ് ച​ന്ദ്ര ദീ​പാ​ല​ങ്കാ​രം സ്വി​ച്ച്ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ക്കും. രാ​ത്രി ഏ​ഴി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ഫാ. ​ബാ​ബു പാ​ണാ​ട്ടു​പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ച​മ​യ​പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മോ​ണ്‍. തോ​മ​സ് കാ​ക്ക​ശേ​രി നി​ർ​വ​ഹി​ക്കും.

നാ​ളെ രാ​വി​ലെ ആ​റി​നും 7.45 നും ​ദി​വ്യ​ബ​ലി, നൊ​വേ​ന. പ​ത്തി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ബാ​ബു അ​പ്പാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്കും കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്കും തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, നേ​ർ​ച്ച​ഭ​ക്ഷ​ണ ആ​ശീ​ർ​വാ​ദം, വി​ത​ര​ണം(​രാ​ത്രി പ​ത്തു​വ​രെ) എ​ന്നി​വ​യു​ണ്ടാ​കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള വ​ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ശേ​ഷം രാ​ത്രി 12.05ന് ​ദി​വ്യ​ബ​ലി​യും നൊ​വേ​ന​യു​മു​ണ്ടാ​കും.

തി​രു​നാ​ൾ​ദി​ന​മാ​യ 24നു ​രാ​വി​ലെ ആ​റി​നും ഏ​ഴി​നും എ​ട്ടി​നും ഒ​ന്പ​തി​നും ദി​വ്യ​ബ​ലി, നേ​ർ​ച്ച​ഭ​ക്ഷ​ണ ആ​ശീ​ർ​വാ​ദം, ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​വ​രെ നേ​ർ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം, രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​വി​പി​ൻ കു​രി​ശു​ത​റ കാ​ർ​മി​ക​നാ​കും. റ​വ.​ഡോ. വി​ൻ​സ​ന്‍റ് കു​ണ്ടു​കു​ളം സ​ന്ദേ​ശം ന​ല്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു സ​മൂ​ഹ​ബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.
25നു ​രാ​വി​ലെ ഏ​ഴേ​മു​ക്കാ​ലി​നു പ​രേ​ത​ർ​ക്കാ​യു​ള്ള റാ​സ കു​ർ​ബാ​ന. 27നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ജ​പ​മാ​ല​റാ​ലി സ​മാ​പ​നം, നേ​ർ​ച്ച​വി​ത​ര​ണം, പ​ള്ളി​മു​റ്റ​ത്തു നൃ​ത്ത​വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ര​ങ്ങേ​റ്റം എ​ന്നി​വ​യു​ണ്ടാ​കും. 31നാ​ണ് തി​രു​നാ​ൾ എ​ട്ടാ​മി​ടം.
തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ നേ​രി​ട്ടു​കാ​ണാ​ൻ www.ollurshrine.com എ​ന്ന വെ​ബ്സൈ​റ്റി​ൽ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ട്ര​സ്റ്റി​മാ​രാ​യ ആ​ന്‍റ​ണി എ​ല​വു​ത്തി​ങ്ക​ൽ, തോ​മ​സ് മേ​ച്ചേ​രി, ആ​ന്‍റ​ണി വ​ർ​ക്കി എ​രി​ഞ്ഞേ​രി, ലി​റ്റോ ഡേ​വി​സ് കാ​റ്റാ​ടി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ
പ​ങ്കെ​ടു​ത്തു.