ഉ​ദ്ഘാ​ട​ന​ത്തി​നൊരു​ങ്ങി വീരഞ്ചിറയിലെ പ​ക​ൽ​വീ​ട്
Friday, November 8, 2019 1:09 AM IST
ചാ​ല​ക്കു​ടി: 10 വ​ർ​ഷം മു​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി​യ വീ​ര​ഞ്ചി​റ​യി​ലെ പ​ക​ൽ​വീ​ട് ഒ​ടു​വി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നു ഒ​രു​ങ്ങു​ന്നു. പ​ക​ൽ​വീ​ടി​ന്‍റെ കെ​ട്ടി​ടം നി​ർ​മാ​ണം ന​ട​ത്തി​യെ​ങ്കി​ലും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ലം​ഭാ​വം കാ​ണി​ച്ച​താ​ണ് നി​ർ​മാ​ണം ക​ഴി​ഞ്ഞി​ട്ടും ഉ​ദ്ഘാ​ട​ന​ത്തി​നു 10 വ​ർ​ഷം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്.
ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വൈ​ദ്യു​തി ക​ണ​ക്്ഷ​ൻ കി​ട്ടി, അ​ല​മാ​ര, മേ​ശ, ക​ട്ടി​ൽ, കി​ട​ക്ക, പാ​ത്ര​ങ്ങ​ൾ, ടെ​ലി​വി​ഷ​ൻ തു​ട​ങ്ങി​യ​വ എ​ത്തി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. പ​ക​ൽ​വീ​ട് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ നാ​ട്ടി​ൽ, പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ശ​ശി​ധ​ര​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം.​ജോ​സി​നെ​യാ​ണ് പ​ക​ൽ​വീ​ട് ഉ​ട​നെ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ച​ത്.