ഗു​രു​സം​ഗ​മം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Wednesday, November 20, 2019 12:30 AM IST
കാ​ടു​കു​റ്റി: അ​ണു​കു​ടും​ബ​ങ്ങ​ളാ​യി മാ​റി​യ​തോ​ടെ സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ത​ണ​ലേ​കാ​ൻ അ​ന്ന​നാ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ ഗു​രു​സം​ഗ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാലുമു​ത​ൽ എ​ട്ടുവ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ വ​യോ​ജ​ന കൂ​ട്ടാ​യ്മ​ക​ളു​ടെ വേ​ദി​യാ​യി മാ​റി​യ അ​ന്ന​നാ​ട് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ന്ന് ഗു​രു​സം​ഗ​മം പ​ദ്ധ​തി​ക്ക് പ്രാ​രം​ഭം കു​റി​ച്ച​ത്. വ​യോ​ജ​ന സൗ​ഹൃ​ദ യാ​ത്ര​ക​ൾ, ആ​രോ​ഗ്യ ക്യാ​ന്പു​ക​ൾ, ച​ർ​ച്ചാ ക്ലാ​സു​ക​ൾ, പെ​യി​ൻ ആ​ൻഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഗു​രു​സം​ഗ​മം പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം.​എ നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ സു​മേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം ​രാ​ജ​ഗോ​പാ​ൽ, പ​ത്മ​നാ​ഭ​ൻ അ​ന്ന​നാ​ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ആ​ർ ഡേ​വീ​സ്, സി​ന്ധു ജ​യ​ൻ, കാ​ടു​കു​റ്റി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ ഭാ​സ്ക​ര​ൻ മാ​സ്റ്റ​ർ, സി.​കെ സു​ബ്ര​മ​ണ്യ​ൻ, സി. ​രാ​ധാ​കൃ​ഷ്ണ​ൻ ,എം.​ എ​ൻ. ദി​ലീ​പ്, പി.​എ​ൻ. ജ​നാ​ർ​ദ്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.