ക​ല്ലേ​റി​ൽ വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്ക്
Thursday, December 12, 2019 12:38 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രു​വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ ക​ല്ലേ​റി​ൽ വി​ദ്യാ​ർ​ത്ഥി​ക്കു പ​രി​ക്കേ​റ്റു. ക്രൈ​സ്റ്റ് കോ​ള​ജി​ലെ ബി​കോം മൂ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യും പ​റ​വൂ​ർ സ്വ​ദേ​ശി​യു​മാ​യ സ​ഞ്ജു പ്ര​കാ​ശി(20)​നാ​ണ് പ​രി​ക്കേ​റ്റ​ത്.
ക​ല്ലേ​റി​ൽ ര​ണ്ടു പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട സ​ഞ്ജു​വി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് സി​ഐ പി.​ആ​ർ. ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സി​സി കാ​മ​റ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന പ​ത്തു​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.