നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ന്നു പ​രാ​തി; ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ർ കു​ന്നം​കു​ള​ത്തു കു​ടു​ങ്ങി
Saturday, May 23, 2020 12:25 AM IST
കു​ന്നം​കു​ളം: ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രെ​യും വ​ഹി​ച്ചു​ള്ള ബ​സ് കു​ന്നം​കു​ള​ത്തു കു​ടു​ങ്ങി. കൃ​ത്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കാ​തെ എ​ത്തി​യ സം​ഘ​ത്തെ കു​ന്നം​കു​ളം പോ​ലീ​സും ന​ഗ​ര​സ​ഭ​യും ചേ​ർ​ന്നു സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ലെ​ത്തി​ച്ചു. കു​ന്നം​കു​ളം, കീ​രാ​ലൂ​ർ, കൈ​പ്പ​റ​മ്പ്, ആ​ളൂ​ർ, ഗു​രു​വാ​യൂ​ർ, വ​ട​ക്കേ​ക്കാ​ട്, വേ​ലൂ​ർ സ്വ​ദേ​ശി​ക​ളാ​ണു ബ​സി​ൽ എ​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം തൃ​ശൂ​രി​ൽ എ​ത്തി​യ എ​ട്ടു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യോ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യോ നി​ർ​ദേ​ശ​മോ സ​ഹാ​യ​മോ ല​ഭി​ച്ചി​ല്ലെ​ന്നാ​ണു പ​രാ​തി. തു​ട​ർ​ന്നു യാ​ത്രി​ക​ർ കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രെ സം​ബ​ന്ധി​ച്ചു യാ​തൊ​രു​വി​ധ നി​ർ​ദേ​ശ​ങ്ങ​ളും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നോ അ​ധി​കാ​രി​ക​ളി​ൽ നി​ന്നോ മ​റ്റ് അ​ഥോറി​റ്റി​ക​ളി​ൽ നി​ന്നോ ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നു പോ​ലീ​സും പ​റ​ഞ്ഞു. തു​ട​ർ​ന്നു പോ​ലീ​സ് കു​ന്നം​കു​ളം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സെ​ക്ര​ട്ട​റി​യും അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തു​ക​യും കു​ന്നം​കു​ളം വൈ​ശേ​രി സ്വ​ദേ​ശി​യെ വീ​ട്ടി​ലേ​ക്കു മാ​റ്റി. കീ​രാ​ലൂ​ർ, കൈ​പ്പ​റ​ന്പ്, ആ​ളൂ​ർ, ഗു​രു​വാ​യൂ​ർ, വേ​ലൂ​ർ സ്വ​ദേ​ശി​ക​ളെ ആം​ബു​ല​ൻ​സി​ൽ വീ​ടു​ക​ളി​ലെ​ത്തി​ച്ചു. വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി​യെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ത​ന്നെ വീ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​രോ​ടും ക്വാ​റ​ന്‍റൈ​നി​ൽ തു​ട​രാ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും തൃ​ശൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യി​ക്കു​മെ​ന്നും വീ​ടു​ക​ളി​ലെ​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കു​ന്നം​കു​ള​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞ​ത് ഇ​വി​ടെ നി​ന്നാ​ണ്. ഇ​തു പ്ര​കാ​ര​മാ​ണു കു​ന്നം​കു​ളം സ്റ്റേ​ഷ​നു സ​മീ​പം എ​ത്തി​യ​തെ​ന്നും ബ​സ് ഡ്രൈ​വ​ർ പ​റ​യു​ന്നു.

സി​ഐ കെ.​ജി. സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സി​പി​ഒ​മാ​രാ​യ സു​മേ​ഷ്, മെ​ൽ​വി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യാ​ത്ര​ക്കാ​രെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കു മാ​റ്റി​യ​ത്.