കോ​വി​ഡ് മാ​റി​യ പ്ര​വാ​സി ഹൃ​ദയാഘാതം മൂ​ലം മ​രി​ച്ചു
Thursday, July 9, 2020 10:50 PM IST
എരുമപ്പെട്ടി: കോ​വി​ഡ് മാ​റി നി​രീ​ക്ഷ​ണ കാ​ലാ​വ​ധി​യും പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വാ​സി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. വേ​ലൂ​ർ ത​ണ്ടി​ലം സ്വ​ദേ​ശി പ​തി​യ​റ​ക്ക​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ് (50) ആ​ണ് മ​രി​ച്ച​ത്.

ജൂ​ണ്‍ ര​ണ്ടി​നാ​ണ് കു​ഞ്ഞു​മു​ഹ​മ്മ​ദ് ഖ​ത്ത​റി​ൽ​നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നും കാ​റി​ൽ വീ​ട്ടി​ലെ​ത്തി​യ അ​ന്നു​ത​ന്നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി. നാ​ലി​നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്നു തെ​ളി​ഞ്ഞു. തു​ട​ർ​ന്നു കോ​വി​ഡ് വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി. ക​ഴി​ഞ്ഞ മാ​സം 23 ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യ​തി​നെ​തു​ട​ർ​ന്ന് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​വും പൂ​ർ​ത്തി​യാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹൃ​ദ്രോ​ഗ​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സ്ര​വ​പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വാ​യ​തി​നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മൃ​ത​ദേ​ഹം ത​ണ്ടി​ലം ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.
ഭാ​ര്യ: ഷെ​മീ​റ. മ​ക്ക​ൾ: നാ​ദി​യ, നി​ഹാ​ൽ, നാ​സി​യ.