മ​ക​ന്‍റെ വി​വാ​ഹം വീ​ഡി​യോ കോ​ളി​ലൂ​ടെ ക​ണ്ട പി​താ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മ​രി​ച്ചു
Saturday, July 11, 2020 10:51 PM IST
കൊ​ട​ക​ര: ദി​ല്ലി​യി​ൽ ന​ട​ന്ന മ​ക​ന്‍റെ വി​വാ​ഹം നാ​ട്ടി​ൽ വീ​ട്ടി​ലി​രു​ന്ന്്്് വീ​ഡി​യോ കോ​ൾ വ​ഴി ക​ണ്ട പി​താ​വ് മ​ണി​ക്കു​റു​ക​ൾ​ക്ക​കം മ​രി​ച്ചു. കൊ​ട​ക​ര ക​ല്ലേ​റ്റും​ക​ര മാ​നാ​ട്ടു​കു​ന്ന് അ​ണി​യി​ൽ ര​വീ​ന്ദ്ര​നാ​ഥ് കൈ​മ​ൾ (60) ആ​ണ് മ​രി​ച്ച​ത്.

ഡൽ​ഹി​യി​ലു​ള്ള ഇ​ള​യ മ​ക​ൻ ആ​ഷി​ഷിന്‍റെ വി​വാ​ഹ​മാ​യി​രു​ന്നു ഇ​ന്ന​ലെ. ക​ല്ലേ​റ്റും​ക​ര​യി​ലെ വീ​ട്ടി​ലി​രു​ന്ന് വീ​ഡി​യോ കോ​ളി​ലൂ​ടെ ര​വീ​ന്ദ​നാ​ഥും ഭാ​ര്യ​യും വി​വാ​ഹം ക​ണ്ടി​രു​ന്നു. വൈ​കീ​ട്ട്് ആറോടെ മ​ക​നേ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളേ​യും ഫോ​ണി​ൽ വി​ളി​ച്ചു സം​സാ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന വീ​ടി​ന​ക​ത്ത് കു​ഴ​ഞ്ഞു​വീ​ണ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി മ​രി​ച്ചു.

അ​ന​വ​ധി കാ​ലം ദി​ല്ലി​യി​ൽ മു​ദ്ര ആ​ർ​ട്സ് പ​ര​സ്യ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ദു​ബാ​യ് ശാ​ഖ​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ആറുവ​ർ​ഷം മു​ന്പ് നാ​ട്ടി​ലെ​ത്തി ര​വീ​ന്ദ്ര​നാ​ഥ് എ​റ​ണാ​കു​ള​ത്ത് ബ്രൈറ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ലും ജോ​ലി​ചെ​യ്തി​രു​ന്നു.

ഹൃ​ദ്രോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് 30 വ​ർ​ഷം മു​ന്പ് ഇ​യാ​ൾ​ക്ക് ബൈ​പാ​സ് സ​ർ​ജ​റി ന​ട​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​റ്റൊ​രു മ​ക​ൻ : ഹ​രീ​ഷ് (ആ​മ​സോ​ണ്‍, ബാം​ഗ്ലൂ​ർ).​മ​രു​മ​ക്ക​ൾ: അ​ഖി​ല(​ലോകാരോഗ്യ സംഘടന, ബം​ഗ്ളാ​ദേ​ശ്), ധ​ന്യ(​ഡെ​ൽ​ഹി).