ബൈക്ക് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാൾ മരിച്ചു
Sunday, August 9, 2020 10:12 PM IST
ക​യ്പ​മം​ഗ​ലം: ​ജോ​ലി ക​ഴി​ഞ്ഞു സു​ഹൃ​ത്തു​മൊ​ത്ത് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു പോ​ക​വേ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​യാ​ൾ മ​രി​ച്ചു.​ ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാം​കു​ളം സ്വ​ദേ​ശി ക​ള​രി​ക്ക​ൽ ജീ​വ​ൻ(62) ആ​ണ് മ​രി​ച്ച​ത്.​

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ ചെ​ന്ത്രാ​പ്പി​ന്നി എ​സ്എ​ൻ ​വി​ദ്യാ​ഭ​വ​നു സ​മീ​പ​ത്താ​ണു സം​ഭ​വം.​ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ജീ​വ​ൻ ജോ​ലി ക​ഴി​ഞ്ഞ് സു​ഹൃ​ത്ത് വി​ഷ്ണു​വി​ന്‍റെ ബൈ​ക്കി​നു പു​റ​കി​ലി​രു​ന്ന് വീ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.​ ഉ​ട​ൻ ത​ന്നെ ബൈക്ക് നിർത്തി വിഷ്ണുവും അ​തു​വ​ഴി വ​ന്ന ബിജെപി നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​ബാ​സു​വും കൂ​ടി അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.​ ഭാ​ര്യ:​ വാ​സ​ന്തി.​ സം​സ്കാ​രം ന​ട​ത്തി.