നേ​ർ​ച്ച​ക്കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം
Thursday, October 1, 2020 12:49 AM IST
പോ​ട്ട: ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ലെ കൊ​ച്ചു​ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യി​ലെ എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലേ​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന നേ​ർ​ച്ച​ക്കി​റ്റി​ന്‍റെ വെ​ഞ്ച​രി​പ്പും വി​ത​ര​ണോ​ദ്ഘാ​ട​ന​വും വി​കാ​രി ഫാ. ​ജോ​യി ക​ട​ന്പാ​ട്ട് നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ടോ​ണി പാ​റേ​ക്കാ​ട​ൻ, ഫാ. ​ജോ​യി കൊ​ടി​യ​ൻ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി വ​രാ​റു​ള്ള ഊ​ട്ടു നേ​ർ​ച്ച കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ മാ​റ്റി​വ​ച്ചു പ​ക​രം ഇ​ട​വ​ക​യി​ലെ 1700-ൽ ​പ​രം ഭ​വ​ന​ങ്ങ​ളി​ലേ​ക്കു വെ​ഞ്ച​രി​ച്ച നേ​ർ​ച്ച കി​റ്റു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി. ട്ര​സ്റ്റി​മാ​രാ​യ ജോ​യി പോ​ട്ട​ക്കാ​ര​ൻ, പോ​ൾ​സ​ണ്‍ വെ​ളി​യ​ത്ത്, ജോ​സ് കു​യി​ലാ​ട​ൻ, കേ​ന്ദ്ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജിം​സ​ൻ ചേ​ന​ത്തു​പ​റ​ന്പി​ൽ, ജോ​ണ്‍​സ​ൻ അ​ങ്ക​മാ​ലി, സെ​ബി പെ​രേ​പ്പാ​ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.