ചെ​റു​വാ​ളൂ​ർ ചെ​റാ​ല​കു​ന്ന് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് അ​നു​മ​തി
Saturday, October 24, 2020 12:28 AM IST
കാ​ടു​കു​റ്റി: ചെ​റു​വാ​ളൂ​ർ ചെ​റാ​ല​കു​ന്ന് എ​സ്.​സി.​കോ​ള​നി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്ത​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ബി.​ഡി.​ദേ​വ​സി എംഎ​ൽഎ.
കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​റാ​ല​ക്കു​ന്ന് എ​സ്.​സി. സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി റോ​ഡു ന​വീ​ക​രി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം നാ​ളു​ക​ളാ​യി ശ​ക്ത​മാ​യി​രു​ന്നു. എംഎ​ൽഎയു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 7,36,000 രൂ​പ ചെ​ല​വി​ൽ ക​ട്ട​ക​ൾ വി​രി​ച്ചും വ​ശ​ങ്ങ​ൾ കെ​ട്ടി സം​ര​ക്ഷി​ച്ചു​മാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ക. ഇ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും എം​എ​ൽഎ​ അ​റി​യി​ച്ചു. എ​ൽഎ​സ്ജിഡിയ്ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.