ദ​ക്ഷ​നുവേ​ണം സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം
Friday, December 4, 2020 12:56 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ അ​പൂ​ർ​വ്വ​മാ​യ മ​സ്തി​ഷ്ക ട്യൂ​മ​റി​ന് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ കു​ഞ്ഞ് ദ​ക്ഷ​ന് സു​മ​ന​സു​ക​ളു​ടെ വ​ലി​യ സ​ഹാ​യം വേ​ണം.​
ക​ളി ചി​രി​ക​ളു​മാ​യി നി​റ​ഞ്ഞ ആ​രോ​ഗ്യ​ത്തോ​ടെ ദ​ക്ഷ​ൻ ഓ​ടി വ​രു​ന്ന​ത് കാ​ണാ​ൻ വ​ഴി​ക്ക​ണ്ണു​ക​ളു​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് മെ​ഴു​കു​ന്പാ​റ ഗ്രാ​മം.​
ഓ​ട്ടോ റി​ക്ഷ തൊ​ഴി​ലാ​ളി​യാ​യ തെ​ങ്ക​ര മ​ല​ത്തെ വീ​ട്ടി​ൽ ദീ​പേ​ഷി​ന്‍റെ​യും സു​നി​ജ​യു​ടേ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​യ ആ​റു​വ​യ​സ്‌​സു​കാ​ര​ൻ ദ​ക്ഷ​നെ ഒ​രു വ​യ​സും എ​ട്ടു​മാ​സ​വു​മു​ള്ള​പ്പോ​ഴാ​ണ് ക്രാ​നി​യോ ഫ​റിം​ഗി​യോ​മ,ഹൈ​ഡ്രോ​സെ​ഫാ​ല​സ് എ​ന്ന രോ​ഗം ബാ​ധി​ച്ച​ത്.​
ക​ണ്ണ് കാ​ണു​ന്നി​ല്ലെ​ന്ന് കു​ട്ടി പ​റ​ഞ്ഞ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.​
തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തു​ള്ള സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ത​വ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി.​അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വാ​യി.​
വീ​ണ്ടും ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നാ​യി.
ഒ​ക്ടോ​ബ​റി​ൽ വ​ട്ട​ന്പ​ല​ത്തെ മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ചും ശ​സ്ത്ര​കി​യ ന​ട​ന്നു.​കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ആ​കെ​യു​ള്ള അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും വീ​ടും വ​രെ പ​ണ​യ​ത്തി​ലാ​ണ്.
ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം മൂ​ന്ന് മാ​സം കൂ​ടു​ന്പോ​ഴു​ള്ള എം​ആ​ർ​ഐ സ്കാ​നിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക്കും വ​ലി​യൊ​രു സം​ഖ്യ​യാ​ണ് വേ​ണ്ടി വ​ന്നി​രു​ന്ന​ത്.​
ഭീ​മ​മാ​യ ചി​കി​ത്സ ചെ​ല​വ് താ​ങ്ങാ​നാ​കാ​തെ കു​ടും​ബം ഒ​ടു​വി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്രാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യ്ക്കാ​യി ചെ​ന്നെ​ങ്കി​ലും അ​മൃ​ത​യി​ൽ ത​ന്നെ ചി​കി​ത്സ തു​ട​രാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.​
വീ​ണ്ടും ദ​ക്ഷ​ന് സ​ർ​ജ​റി​യു​ണ്ട്.​ഇ​തി​ന് നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്.
നാ​ട്ടു​കാ​രും സു​മ​ന​സ്‌​സു​ക​ളും ചേ​ർ​ന്ന് ഒ​രു തു​ക സ​മാ​ഹ​രി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ടു​ണ്ടെ​ങ്കി​ലും പ​ക്ഷേ അ​ത് പോ​ര.​
ദ​ക്ഷ​നെ ര​ക്ഷി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ പേ​റു​ന്ന സാ​ന്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ദ​ക്ഷ​ൻ ചി​കി​ത്സ ധ​ന​സ​ഹാ​യ സ​മി​തി രൂ​പീ​ക​രി ച്ചി​ട്ടു​ണ്ട്.​ബാ​ല​ൻ മ​ല​പ്പു​റം ചെ​യ​ർ​മാ​നും സ​തീ​ഷ് ചേ​ല​മ​ഞ്ചേ​രി ക​ണ്‍​വീ​ന​റു​മാ​യ സ​മി​തി ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ തു​ക കെ​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.
വിവരങ്ങൾ ക്കായി 9961636536, 9995 7950 73 നന്പറിൽ ബന്ധപ്പെട ണമെന്നു സമിതി പ്രവർത്തകർ അറിയിച്ചു.