നെന്മാറയിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു
Sunday, December 6, 2020 12:29 AM IST
നെന്മാറ: കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്കെ​തി​രെ മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി നി​ന്ന് ശ​ക്ത​മാ​യ പ്ര​തി​രോ​ധ​നി​ര സൃഷ്ടി​ച്ച ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ആ​ശാ വ​ർ​ക്ക​ർ​മാ​രേ​യും പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളേ​യും പോ​ലീ​സ് ഉ​ദ്യോഗ​സ്ഥ​രേ​യും നെന്മാറ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് പ്ര​ശ​സ്ത സി​നി​മാ​താ​രം ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് കാ​ല​ത്തെ ഭ​യ​ത്തോ​ടു കൂ​ടി സ​മീ​പി​ച്ച സ​മൂ​ഹ​ത്തി​നു മു​ന്പി​ൽ നി​സ്വാ​ർ​ത്ഥ സേ​വ​നം കൊ​ണ്ടും സ്വ​ന്തം ജീ​വ​നേ​ക്കാ​ൾ സ​മൂ​ഹ​ത്തി​ലെ മ​റ്റു​ള്ള വ്യ​ക്തി​ക​ളു​ടെ ജീ​വ​ന് വി​ല​ക​ൽ​പ്പി​ച്ച് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി നി​ന്ന ഓ​രോ ആ​രോ​ഗ്യ നി​യ​മ​പാ​ല​ക വ്യ​ക്തി​ത്വ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു
സം​സാ​രി​ച്ചു.
നെന്മാ​റ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ന​ട​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ നെന്മാറ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​വി​റ്റീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ അ​ജി​ത നാ​യ​ർ മു​ഖ്യാ​ഥി​തി​യാ​യി.
സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗ് ഡ​യ​റ​ക്ട​ർ അ​ശോ​ക് നെന്മാ​റ,ഡോ.​ജോ​വി​ൻ ജോ​സ്,നെന്മാറ പോ​ലീ​സ് സ്റ്റേ​ഷ​ൻ പി​ആ​ർ​ഒ പ്ര​മോ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​പ്ര​ദീ​പ് കു​മാ​ർ, ജ​യ​പ്ര​കാ​ശ്, ശ്രീ​ല​ത.​എ​സ്.​നാ​യ​ർ,എം.​വി​വേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.