ദേ​ശീ​യ​ത​ല വി​ർ​ച്വ​ൽ മൂ​ട്ട്കോ​ർ​ട്ടി​നു നെഹ്റു ലോ കോളജിൽ തു​ട​ക്ക​ം
Saturday, January 16, 2021 12:21 AM IST
ഒ​റ്റ​പ്പാ​ലം: വെ​ർ​ച്വ​ലാ​യി ന​ട​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ദേ​ശീ​യ മൂ​ട്ട്കോ​ർ​ട്ടി​ന് തു​ട​ക്ക​മാ​യി. നെ​ഹ്റു സ്കൂ​ൾ ഓ​ഫ് ലോ​യി​ൽ ന​ട​ക്കു​ന്ന 2021 ഇ​ൻ​വി​ക്ട ജ​സ്റ്റം ദേ​ശീ​യ ത​ല മൂ​ട്ട്കോ​ർ​ട്ട് മു​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജ്യ​ത്തെ 20 ലോ ​കോ​ളേ​ജു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് ദേ​ശീ​യ​ത​ല വെ​ർ​ച്വ​ൽ മൂ​ട്ട്കോ​ർ​ട്ടി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ട്ടു ടീ​മു​ക​ളാ​ണ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ന്ന​ത് .

വി​ജ​യി​ക​ൾ​ക്ക് 10000 രൂ​പ​യു​ടെ കാ​ഷ്പ്രൈ​സും മ​റ്റു പു​ര​സ്ക്കാ​ര​ങ്ങ​ളും ല​ഭി​ക്കും.ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. നെ​ഹ്റു ഗ്രൂ​പ്പ് സി.​ഇ.​ഒ ഡോ.​പി കൃ​ഷ്ണ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​ഡി സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​സ്.​കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൂ​ട്ട്കോ​ർ​ട്ട് നാ​ളെ സ​മാ​പി​ക്കും.