ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി തു​ക വകയി​രു​ത്തി
Sunday, January 17, 2021 12:53 AM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി തു​ക വി​ല​യി​രു​ത്തി. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മി​നി സ്റ്റേ​ഡി​യം നി​ർ​മ്മി​ക്കും ഇ​തി​നാ​യി ബ​ജ​റ്റി​ൽ നി​ന്നും 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി.
മ​ണ്ഡ​ല​ത്തി​ലെ 100 പൊ​തു​കു​ള​ങ്ങ​ൾ ന​വീ​ക​രി​ക്കാ​ൻ 50 കോ​ടി രൂ​പ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് 50 കോ​ടി രൂ​പ​യും ല​ക്ഷം വീ​ടു​ക​ൾ ഒ​റ്റ വീ​ടാ​ക്കാ​ൻ 20 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി.
ആ​ല​ത്തൂ​ർ സ്വാ​മി ദു​രൈ അ​യ്യ​ർ ഡാം ​ടൂ​റി​സം പ​ദ്ധ​തി 3 കോ​ടി, ക​ണി​യ​മം​ഗ​ലം ചെ​റു​കു​ന്നം മം​ഗ​ലം​ഡാം റോ​ഡ് 5 കോ​ടി, എ​രി​മ​യൂ​ർ​മാ​രാ​ക്കാ​വ് റോ​ഡ് 5 കോ​ടി, മേ​ലാ​ർ​കോ​ട്കോ​ട്ടേ​ക്കു​ളം കാ​ത്താം​പൊ​റ്റ ക​നാ​ൽ ബ​ണ്ട് റോ​ഡ് 3 കോ​ടി, വ​ണ്ടാ​ഴി ചി​റ്റ​ടി വീ​ഴ്‌ലി റോ​ഡും മാ​പ്പി​ള പൊ​റ്റ പാ​ലം ന​വീ​ക​ര​ണ​വും 2.5 കോ​ടി, ചി​ത​ലി പാ​ലം പ​ടി​ഞ്ഞാ​റെ വെ​ട്ടു​കാ​ട് നെ​ല്ലി​ക്ക​ൽ കാ​ട് റോ​ഡ് 5 കോ​ടി,
ചി​ത​ലി പാ​ലം മാ​വ​ടി ക​രി​യ​ഞ്ചി​റ റോ​ഡ് 5 കോ​ടി, തേ​ങ്കു​റി​ശ്ശി, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബി​ആ​ർ​സി​ക്ക് കീ​ഴി​ലു​ള്ള ഓ​ട്ടി​സം സെ​ന്‍റ​ർ 1 കോ​ടി, എ​രി​മ​യൂ​ർ കൂ​ട്ടാ​ല തി​ല്ല​ങ്കാ​ട് റോ​ഡ് 5 കോ​ടി, വെ​ള്ള​പ്പാ​റ ദേ​ശീ​യ പാ​ത വ​ഴി​യോ​ര വി​ശ്ര​മ കേ​ന്ദ്രം
2 കോ​ടി, ക​ണി​യ മം​ഗ​ലം​ചി​റ്റ​ടി റോ​ഡും ക​നാ​ൽ പാ​ല​വും 2 കോ​ടി, കി​ഴ​ക്ക​ഞ്ചേ​രി പാ​ള​യം തോ​ട്ടു പാ​ലം പു​ന​ർ നി​ർ​മ്മാ​ണം 1.5 കോ​ടി എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് തു​ക വി​ല​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.