പാലക്കാട് : ജില്ലയിൽ ഒൻപത് കേന്ദ്രങ്ങളിലായി ഇന്നലെ കോവിഡ് വാക്സിൻ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 709 ആരോഗ്യ പ്രവർത്തകർ. രജിസ്റ്റർ ചെയ്തവരിൽ 852 പേർക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്ന് ദിവസങ്ങളിലായി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 2223 ആയി.
ജില്ലയിൽ ഇന്നലെ 242 പേർക്കുകൂടി
കോവിഡ്: 198 പേർക്ക് രോഗമുക്തി
പാലക്കാട് : ജില്ലയിൽ ഇന്നലെ 242 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 124 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 111 പേർ, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 3 പേർ, 4 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 198 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
പാലക്കാട് സ്വദേശികൾ 26 പേർ, ഷൊർണൂർ സ്വദേശികൾ 24 പേർ, ഒറ്റപ്പാലം സ്വദേശികൾ 22 പേർ, ഓങ്ങല്ലൂർ സ്വദേശികൾ 20 പേർ, ലക്കിടി പേരൂർ, വടക്കഞ്ചേരി സ്വദേശികൾ 9 പേർ വീതം. പട്ടാന്പി സ്വദേശികൾ 8 പേർ, പുതുപ്പരിയാരം, ആലത്തൂർ, മണ്ണാർക്കാട്, കടന്പഴിപ്പുറം സ്വദേശികൾ 6 പേർ വീതം. പട്ടിത്തറ, അകത്തെതറ, അഗളി സ്വദേശികൾ 5 പേർ വീതം. പരുതൂർ, നെല്ലായ, മങ്കര, കുമരംപുത്തൂർ, മരുതറോഡ് സ്വദേശികൾ 4 പേർ വീതം. പിരായിരി, മലന്പുഴ, തച്ചനാട്ടുകര, കാവശ്ശേരി, കാഞ്ഞിരപ്പുഴ സ്വദേശികൾ 3 പേർ വീതം. കരിന്പ, തെങ്കര, ചാലിശ്ശേരി, വണ്ടായി, തിരുമിറ്റക്കോട്, കൊപ്പം, ചിറ്റൂർതത്തമംഗലം നഗരസഭ, ശ്രീകൃഷ്ണപുരം, ആനക്കര സ്വദേശികൾ 2 പേർ വീതം. വിളയൂർ, അന്പലപ്പാറ, തരൂർ, മുതലമട, മണ്ണൂർ, നാഗലശ്ശേരി, കപ്പൂർ, കോങ്ങാട്, അയിലൂർ, നെ·ാറ, തൃക്കടീരി, ചെർപ്പുളശ്ശേരി, വാണിയംകുളം, കിഴക്കഞ്ചേരി, മുണ്ടൂർ, എലപ്പുള്ളി, കുത്തനൂർ, എരിമയൂർ, തച്ചന്പാറ, കരിന്പുഴ, കൊടുവായുർ, കൊഴിഞ്ഞാന്പാറ, തിരുവേഗപ്പുറ, പെരിങ്ങോട്ടുകുറിശ്ശി, തൃത്താല, പെരുവന്പ്, ചളവറ, അനങ്ങനടി, വെള്ളിനേഴി, പൂക്കോട്ടുകാവ്, പുതുനഗരം, കണ്ണന്പ്ര സ്വദേശികൾ ഒരാൾ വീതം.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4196 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കൊല്ലം, ഇടുക്കി ജില്ലകളിലും, രണ്ടുപേർ വീതം കോട്ടയം, കാസർകോഡ്, വയനാട് ജില്ലകളിലും മൂന്ന് പേർ ആലപ്പുഴ, 7 പേർ തിരുവനന്തപുരം, 19 പേർ കോഴിക്കോട്, 30 പേർ തൃശ്ശൂർ, 35 എറണാകുളം ജില്ലകളിലും, 116 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.