അധികൃതരെ ഉണർത്തി ഒലവക്കോട്ടെ പദയാത്ര
Wednesday, February 24, 2021 12:19 AM IST
പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട്ടെ പ​രാ​തി​പ്ര​ള​യ സ​മ​ർ​പ്പ​ണ​ത്തി​ൻ വ​ൻ ക​ർ​ഷ​ക പ​ങ്കാ​ളി​ത്തം. ക​ർ​ഷ​ക അ​ഭി​പ്രാ​യം മാ​നി​ക്കാ​തെ ഇ​എ​സ്എ ന​ട​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​ന​ത്തോ​ടു​ള്ള വി​യോ​ജി​പ്പു പ്ര​ക​ടി​പ്പി​ച്ചാ​ണ് സ​മ​ര പ​രി​പാ​ടി​ക​ൾ അ​ര​ങ്ങ​റി​യ​ത്.
പാ​ല​ക്ക​യം, പു​തു​പ്പ​രി​യാ​രം, മ​ല​ന്പു​ഴ വി​ല്ലേ​ജി​ലെ ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ല​വ​ക്കോ​ട് റ​യി​ൽ​വേ കോ​ള​നി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന്‍റെ മു​ന്നി​ൽ നി​ന്നും ഒ​ല​വ​ക്കോ​ട് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ താ​മ​ര​ശ്ശേ​രി പ​രാ​തി പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​റ​സ്റ്റ് ക​ൻ​സ​ർ​വേ​റ്റ​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ച്ച കൂ​ട്ട പ​രാ​തി പ​ദ​യാ​ത്ര​യി​ൽ ജി​ല്ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, മാ​ത്യു കെ​ണ​യ​നാ​നി​ക്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
ജി​ല്ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​ജോ​ബി കാ​ച്ച​പ്പി​ള്ളി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​രാ​മ​കൃ​ഷ്ണ​ൻ കാ​പ്പി​ൽ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ ചാ​ക്കോ അ​റ്റാ​ശേ​രി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫീ​സ​ർ മൂ​ന്നു വി​ല്ലേ​ജു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളെ കാ​ണു​ക​യും അ​വ​രു​ടെ പ​രാ​തി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.