അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം മാ​ർ​ച്ച് ഒ​ന്നുമു​ത​ൽ പാലക്കാട്ട്
Wednesday, February 24, 2021 12:22 AM IST
പാ​ല​ക്കാ​ട് : ഇരുപത്തിയഞ്ചാമത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം മാ​ർ​ച്ച് ഒ​ന്നുമു​ത​ൽ അ​ഞ്ച് വ​രെ പാ​ല​ക്കാ​ട്ടു നടക്കും. പ്രി​യ​ദ​ർ​ശ​നി, പ്രി​യ​ത​മ, പ്രി​യ, സ​ത്യ, ശ്രീ​ദേ​വി​ദു​ർ​ഗ എ​ന്നീ അ​ഞ്ചു തി​യേ​റ്റ​റു​ക​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ക്കു​ക. 46 രാ​ജ്യ​ങ്ങ​ളി​ലെ 74 സം​വി​ധാ​യ​ക​രു​ടെ 100 ഓ​ളം ചി​ത്ര​ങ്ങ​ളാ​ണ് അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ദ​ർ​ശി​പ്പി​ക്കും. 1500 പേ​ർ​ക്കാ​ണ് ഡെ​ലി​ഗേ​റ്റ്സ് പാ​സ് അ​നു​വ​ദി​ക്കു​ക.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഒ​രു ദി​വ​സം ഓ​രോ തി​യേ​റ്റ​റു​ക​ളി​ലും നാ​ല് സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശനം. ഫെ​ബ്രു​വ​രി 27,28, മാ​ർ​ച്ച് ഒ​ന്ന് തി​യ​തി​ക​ളി​ലാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തും. പ്ര​ദ​ർ​ശ​ന സ്റ്റാ​ളി​ൽ ഒ​ന്നാ​യ പ്രി​യ​ദ​ർ​ശി​നി തി​യേ​റ്റ​ർ പ​രി​സ​ര​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​വു​ന്ന​വ​ർ​ക്കാ​ണ് ഡെ​ലി​ഗേ​റ്റ്സ് പാ​സ് അ​നു​വ​ദി​ക്കു​ക. തി​യേ​റ്റ​റു​ക​ളി​ൽ 50 ശ​ത​മാ​നം സീ​റ്റു​ക​ൾ സ​ജ്ജീ​ക​രി​ക്കും.
പ്ര​ദ​ർ​ശ​ന​ത്തി​ന് പാ​സ് ല​ഭി​ച്ച​വ​ർ തി​യ​റ്റ​റി​ൽ എ​ത്തു​ന്ന​തി​നു മു​ൻ​പു ത​ന്നെ ഫോ​ണ്‍ മു​ഖേ​ന ഐ​എ​ഫ്എ​ഫ്കെ ആ​പ്പ് വ​ഴി റി​സ​ർ​വേ​ഷ​ൻ ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ പ്രി​യ​ദ​ർ​ശി​നി തി​യേ​റ്റ​ർ പ​രി​സ​ര​ത്ത് ഐ​എ​ഫ്എ​ഫ്കെ​യു​ടെ 25 വ​ർ​ഷ​ത്തെ യാ​ത്രാ​വി​വ​ര​ണം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള എ​ക്സി​ബി​ഷ​ൻ സ​ജ്ജ​മാ​ക്കും. അ​തോ​ടൊ​പ്പം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി, മ​ല​യാ​ള മി​ഷ​ൻ എ​ന്നി​വ​യു​ടെ ര​ണ്ട് ഉ​പ​ഹാ​ര ശാ​ല​ക​ൾ സ​ജ്ജ​മാ​ക്കും. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി പ്ര​സി​ദ്ധീ​ക​രി​ച്ച ആ​നു​കാ​ലി​ക പു​സ്ത​ക​ങ്ങ​ൾ, പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ, സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​കൊ​ടു​ത്ത് വാ​ങ്ങാ​വു​ന്ന വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഉ​പ​ഹാ​ര ശാ​ല​ക​ളി​ൽ ല​ഭി​ക്കും. കൂ​ടാ​തെ സം​വി​ധാ​യ​ക​രു​മാ​യി ചേ​ർ​ന്ന് ഓ​പ്പ​ണ്‍ ഫോ​റം, മീ​റ്റ് ദി ​പ്ര​സ്‌​ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. മീ​ഡി​യ സെ​ല്ലും സ​ജ്ജ​മാ​ക്കും. പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന മീ​ഡി​യ ഉ​പ​സ​മി​തി യോ​ഗ​ത്തി​ലാണ് ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചത്.