മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മിക്കാ​ൻ ഷൊർണൂർ ന​ഗ​ര​സ​ഭാ ബ​ജ​റ്റി​ൽ പ​ദ്ധ​തി
Wednesday, February 24, 2021 12:22 AM IST
ഷൊ​ർ​ണൂർ: സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്താ​ൻ ഉ​ത​കു​ന്ന മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മ്മി​ക്കാ​ൻ ന​ഗ​ര​സ​ഭ ബ​ജ​റ്റി​ൽ പ​ദ്ധ​തി.
പാ​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ശ്ചാ​ത്ത​ല മേ​ഖ​ല​യ്ക്കും ഭാ​വ​ന ര​ഹി​ത​ർ​ക്കു​ള്ള വീ​ടു​ക​ൾ​ക്കു​മാ​ണ് ബ​ജ​റ്റി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ള്ള​ത്.
കാ​യി​ക പ്രേ​മി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ആ​വ​ശ്യ​മാ​യ ഫു​ട്ബോ​ൾ ട​ർ​ഫ്, വ​നി​ത​ക​ൾ​ക്കാ​യി ജിം​നേ​ഷ്യം യോ​ഗ, ക​രാ​ട്ടെ പ​രി​ശീ​ല​നം എ​ന്നീ ജ​ന​പ്രി​യ പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ആറുമു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സാ​നി​റ്റ​റി നാ​പ്കി​ൻ, വാ​ത​ക ശ്മ​ശാ​നം ആ​രം​ഭി​ക്കാ​ൻ ഉ​ള്ള ന​ട​പ​ടി എ​ന്നി​വ​യും ബ​ജ​റ്റി​ൽ ഉ​ണ്ട്. അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 19 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്തി ന​ട​പ്പാ​ക്കും. ഇ​തി​ൽ 7.5 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്തി കാ​ർ​ഷി​ക മേ​ഖ​ല​യി​ലാ​ണ്.
2022ൽ ​എ​ല്ലാ​വ​ർ​ക്കും വീ​ട് യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ ഹാ​ഡ് കോ​യി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്തു ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മ്മി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ഭ​വ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 1.14 കോ​ടി രൂ​പ​യും പാ​ത​ക​ളു​ടെ ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ 2.13 കോ​ടി രൂ​പ​യും കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് 56 ല​ക്ഷ​വും, സാ​മൂ​ഹി​ക​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്ക് 71.41 ല​ക്ഷ​വും മൃ​ഗ​സം​ര​ക്ഷ​ണ​വും ക്ഷീ​ര​വി​ക​സ​ന​വും ല​ക്ഷ്യ​മി​ട്ട് 17 ല​ക്ഷം രൂ​പ​യും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് 20 ല​ക്ഷ​വും വ​യോ​ജ​ന ക്ഷേ​മ പ​രി​പാ​ടി​ക​ൾ​ക്ക് 25 ല​ക്ഷം രൂ​പ​യു​മാ​ണ് വ​ക​കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. 47.80 കോ​ടി വ​ര​വും. 33.30 കോ​ടി ചി​ല​വും 15.90 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പും വ​രു​ന്ന​താ​ണ് ബ​ജ​റ്റ്.